Connect with us

Hi, what are you looking for?

Film News

ഗായകനായി തമിഴില്‍ അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സൽമാൻ . സംഗീതം- ഗോവിന്ദ് വസന്ത

ദുൽഖർ സൽമാൻ തമിഴിൽ ഗായകനായി അരങ്ങേറ്റം കുറിക്കുന്നു.ദുൽഖർ, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേയ് സിനാമിക’ എന്ന സിനിമയിലാണ് ദുൽഖർ പാടുന്നത്. പ്രശസ്ത കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.മാധവൻ കർക്കിയാണ് ഗാനരചയിതാവ്.ക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള  ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു – “എന്റെ ഗുരുക്കളിൽ ഒരാളിൽനിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും.  പ്രിയപ്പെട്ട ബൃന്ദ മാസ്റ്റർ. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴിൽ പാടുന്നു”.


തമിഴിൽ ഏറെ ആരാധകരുള്ള ദുൽഖറിന്റെ ‘ഹേയ് സിനാമിക’  ഒരു റൊമാന്റിക് എന്റർടെയിനറാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ്  ഈ ചിത്രം നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ഈ സിനിമ വർഷാന്ത്യത്തോടെ പ്രദര്ശനത്തിനെത്തുമെന്നാണ് സൂചന. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പാണ് മലയാളത്തിൽ ദുൽഖറിന്റെ അടുത്ത റിലീസ്.  ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ‘സല്യൂട്ട്’ അടക്കം ഏറെ പ്രതീക്ഷയുണർത്തുന്ന മറ്റൊരു ദുൽഖർ ചിത്രമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

സഹോദരി സുറുമിക്ക് പിറന്നാൾ ദിനത്തിൽ ഹൃദ്യമായ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഇത്ത തനിക്ക് സഹോദരി എന്നതിനേക്കാൾ മുതിർന്ന സുഹൃത്ത് എന്നാണു ദുൽഖർ പറയുന്നത്. സഹോദരിയുടെ ആദ്യത്തെ...

© Copyright 2021 Mammootty Times | Designed & Managed by KP.A