ദുൽഖർ സൽമാൻ നിർമ്മിച്ചു ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട്ടിഗ് തിരുവനന്തപുരത്തും കൊല്ലത്തുമായി പുരോഗമിക്കുന്നു. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് നിർമ്മക്കുന്നത്.

ദുൽഖർ സിനിമയിൽ എത്തി ഒൻപത് വർഷങ്ങൾ പൂർത്തിയാക്കിയ സമയത്താണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒൻപതാം വാർഷികത്തിന്റെ ആഘോഷം കൊല്ലം രാവിസ് ഹോട്ടലിൽ വച്ചു നടന്നിരുന്നു.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുൽക്റിന്റെതായി തിയേറ്ററിൽ ഉടൻ എത്തുന്ന മലയാള ചിത്രം. തമിഴിൽ പ്രശസ്ത കോരിയൊഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേ സിനാമിക പൂർത്തിയാക്കിയ ശേഷമാണ് ദുൽഖർ റോഷൻ ആൻഡ്റൂസ് ചിത്രത്തിൽ ജോയിൻ ചെയ്തത്.
ദുൽക്റിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന MAS ഫിലിം കമ്പനിയാകും ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.