Connect with us

Hi, what are you looking for?

Features

‘എന്റെ കണ്ണ്‌ എപ്പോഴും വാപ്പച്ചിയിൽ ആയിരുന്നു.’: മനസ്സു തുറന്ന് ദുൽഖർ സൽമാൻ.

മലയാള സിനിമ ഒട്ടേറെ താരപുത്രന്മാരുടെ ഉദയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എങ്കിലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ സിനിമയിലെക്കുള്ള എൻട്രി തീർത്തും വ്യത്യസ്തവും ഏവരെയും അതിശയിപ്പിക്കുന്നതുമായിരുന്നു.

 

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ മകൻ എന്ന ഒറ്റ ലേബലിൽ തന്നെ ഇന്ന് എണ്ണം പറഞ്ഞ സംവിധായകരുടെ ചിത്രങ്ങളിലൂടെ അരങ്ങേറാൻ അവസരമുണ്ടായിട്ടുകൂടി, തീർത്തും പുതുമുഖങ്ങളായ ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമയിലേക്കുള്ള തന്റെ എൻട്രി തന്നെ കിടുക്കിയ ദുൽഖർ ഒരു താരത്തിന്റെ വരവറിയിക്കുകയായിരുന്നു. ഇപ്പുറത്ത് മമ്മൂട്ടിയാകട്ടെ, മകന്റെ സിനിമയ്ക്ക് ഒരു പ്രൊമോഷനു പോലും നിന്നുകൊടുത്തില്ല. സെക്കൻഡ് ഷോയുടെ ഓഡിയോ ലോഞ്ചിനെങ്കിലും മമ്മൂട്ടിയുടെ സാന്നിധ്യം പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം.


ഒരുപക്ഷേ മകന്റെ കഴിവിലുള്ള വിശ്വാസം തന്നെയാകാം, മമ്മൂട്ടി എല്ലാറ്റിൽ നിന്നും മാറിനിന്നത്. അല്ലെങ്കിൽ ദുൽഖർ സ്വന്തം കഴിവിൽ വളർന്ന് അവന്റെ കഴിവു തെളിയിക്കട്ടെ എന്ന് കരുതിയിട്ടുണ്ടാകും. രണ്ടായാലും വാപ്പയുടെ പിന്തുണയ്ക്ക് കാത്തുനിൽക്കാതെ ദുൽഖർ താൻ “വാപ്പയുടെ മകൻ” തന്നെ എന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചു. തുടർന്നെത്തിയ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടൽ ബോക്സോഫീസിൽ നേടിയ വമ്പൻ വിജയം ദുൽഖർ എന്ന താരത്തിന്റെ ഉദയത്തിനു വഴി തെളിയിച്ചു.
വാപ്പയുടെ പിന്തുണയില്ലാതെ സിനിമാപ്രവേശം ഗംഭീരമാക്കിയ ദുൽഖറിൽ, അഭിനയത്തിലും വാപ്പയുടെ സ്വാധീനം കണ്ടില്ല. ഇതേക്കുറിച്ചുള്ള യുവനടൻ ഫഹദ് ഫാസിലിന്റെ തന്നെ വിലയിരുത്തൽ നോക്കൂ.. “ദുൽഖറിനു മമ്മൂക്കയുടെ ഇൻഫ്ളുവൻസ് പോലുമില്ല. ഹീ ഈസ് വെരി ജനുവിൻ”

എന്നാൽ ‘വാപ്പച്ചിയാണ്‌ എന്റെ ഹീറോ’ എന്നു തന്നെയാണ്‌ ദുൽഖർ ഇപ്പോഴും പറയുന്നത്. കഴിഞ്ഞദിവസം ‘മനോരമ’യിൽ വന്ന് ദുൽഖറിന്റെ അഭിമുഖത്തിലും ഇക്കാര്യം ദുൽഖർ തുറന്നു പറയുന്നു.

“വാപ്പച്ചി എന്നെ എല്ലാ തരത്തിലും സ്വാധീനിച്ചിട്ടുണ്ട്. വാപ്പച്ചിക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. ഫാഷൻ, ഫോട്ടോഗ്രഫി, ട്രാവൽ, രാഷ്ട്രീയം, ടെക്നോളജി, സിനിമ…അങ്ങനെ എന്തെടുത്താലും ആദ്ധേഹത്തിനു അതെല്ലാം അറിയാം. വളരെ ചെറുപ്പം മുതൽ ഇതു കണ്ടുകണ്ട് എന്റെ വലിയ ഹീറോ ആയിരുന്നു വാപ്പച്ചി. ചെറുപ്പത്തിലേ എനിയ്ക്ക് മുതിർന്നവരെപ്പോലെ ഡ്രസ്സ് ചെയ്യാനായിരുന്നു ഇഷ്ടം. കാർട്ടൂൺ കഥപാത്രങ്ങളുള്ള ഡ്രസ്സ് ഉമ്മച്ചി വാങ്ങിത്തരുമ്പോൾ ഞാൻ പറയും, എനിയ്ക്ക് ജീനും ഷർട്ടും മതിയെന്ന്. കാരണം, എന്റെ മനസ്സിൽ എനിക്ക് വാപ്പച്ചിയെപ്പോലെ ഡ്രസ്സ് ചെയ്യണമെന്നാണ്‌. എന്റെ കണ്ണ്‌ എപ്പോഴും വാപ്പച്ചിയിൽ ആയിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ വപ്പച്ചിയുടെ കൂടെ ഷോപ്പിംഗിനു പോകാൻ തുടങ്ങി. ഡ്രസ്സുകളുടെ കാര്യത്തിൽ എനിക്ക് അങ്ങിനയാണ്‌ എക്സ്പീരിയൻസ് ഉണ്ടാകുന്നത്. ഞാൻ അഭിനയിച്ചുതുടങ്ങിയപ്പോൾ ഇക്കാര്യങ്ങളെല്ലാം എനിയ്ക്ക് ആദ്യമെ പരിചിതമായതിനാൽ എളുപ്പമായിരുന്നു. അറിയാവുന്ന ഏരിയ ആയിട്ട് തോന്നി. ട്രാവൽ ചെയ്യുമ്പോൾ ഞാൻ വാപ്പച്ചിക്കു വേണ്ടി ഡ്രസ്സും ആക്സസറീസും വാങ്ങാറുണ്ട്.“

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Features

മമ്മൂട്ടിയിലെ മനുഷ്യനെ കണ്ട അപൂർവം ആളുകളേ ഉള്ളൂ.. അതിലൊരാൾ ഞാനാണ്: പി ശ്രീകുമാർ

Features

പതിറ്റാണ്ടിലെ മലയാള സിനിമയുടെ കണക്കെടുപ്പുകളും ചർച്ചകളും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും തുടരുകയാണ്. എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിന്റെ മഹാനടൻ നിറഞ്ഞു നിന്ന പത്ത് ചലച്ചിത്ര വർഷങ്ങളാണ് കടന്നു...

Features

ഒത്തിരി നാളുകൾക്കു ശേഷമാണ് ‘എല്ലാം തികഞ്ഞ’ ഒരു എന്റെർറ്റൈനർ സിനിമ ഏറെ ആസ്വദിച്ചു കണ്ടത്..അയ്യപ്പനും കോശിയും. ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മൂന്നു പേരാണ് ഏറെ മനസ്സിൽ സ്പർശിച്ചത്.. ഒന്ന് അതിന്റെ സംവിധായകനും...

Features

മാസ്മരിക സംഗീതം കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ എസ് പി എന്ന എസ് പി ബാലസുബ്രഹ്‌മണ്യം ഇനി ഓർമ്മ. നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ...