മമ്മൂട്ടിയോടോപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മമ്ത മോഹൻദാസ്. ഒരു വ്യക്തി എന്ന നിലയിൽ മമ്മൂക്കയെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കുന്നതായും മമ്ത പറഞ്ഞു. തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ ‘ബസ് കണ്ടക്ടർ’ മുതൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴൊക്കെ ഏറെ വിലമതിക്കാവുന്ന മുഹൂർത്തങ്ങളാണ് ലഭിച്ചിട്ടുള്ളത് എന്ന് അവർ പറഞ്ഞു.അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ, ലൊക്കേഷനിലെ പെരുമാറ്റം ഒക്കെ മാതൃകയാണ് എന്നും മമ്ത കൂട്ടിച്ചേർത്തു.മമ്മൂക്കയോടൊപ്പം ബിലാലിൽ ഒരുമിച്ചഭിനയിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നതായും മമ്ത പറഞ്ഞു.
മലയാളത്തിന്റെ മഹാനടന് ആശംസകൾ നേരാൻ ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിച്ചെത്തിയ “മെഗാ വിഷസ് ടു മെഗാസ്റ്റാർ” എന്ന പ്രോഗ്രാമിലാണ് മമ്ത മോഹൻദാസ് ഇക്കാര്യങ്ങൾ പറഞ്ഞത്. നടൻ, വ്യക്തി എന്നീ നിലകളിൽ മമ്മൂട്ടിയെക്കുറിച്ച് മമ്ത അടക്കമുള്ള പ്രമുഖ വ്യക്തികളുടെ വിലയിരുത്തലുകളും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും പൂർണ രൂപത്തിൽ കേൾക്കുവാൻ “മെഗാ വിഷസ് ടു മെഗാസ്റ്റാർ” കാണുക. ലിങ്ക് ചുവടെ.