‘ഫിനിഷ്യർ’ എന്ന പേരിലാണ് രാജാധിരാജയുടെ ഹിന്ദി ഡബ്ബിങ് വേർഷൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ രാജാധിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് വേർഷൻ യൂട്യൂബിൽ 72 മില്ല്യൺ വ്യൂസ് പിന്നിട്ടു.
‘ഫിനിഷർ’ എന്ന പേരിലാണ് ഈ ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. അജയ് വാസുദേവ് ആദ്യമായി സ്വതന്ത്ര സംവിധായകനായ ഈ ചിത്രം 2014ലാണ് പ്രദർശനത്തിനെത്തിയത്.
മമ്മൂട്ടിക്കൊപ്പം റായ് ലക്ഷ്മി, ജോജു ജോർജ്ജ്, സിദ്ധിക്ക്, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസർ, സ്റ്റാൻലി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണ സിബി കെ തോമസ് ടീം ആയിരുന്നു