Connect with us

Hi, what are you looking for?

Latest News

“ഇവർ സഹ്യന്റെ കാവൽക്കാർ.. ” ഫയർ ഫോഴ്‌സിന് ‘ഫയർ മാന്റെ’ ആദരം !

“ഇതൊരു യാത്രയാണ് !
പേരിലുളള തീ നെഞ്ചിലേറ്റിയവരുടെ യാത്ര !!
മൂന്നരക്കോടി ജനങ്ങൾക്കും കൈത്താങ്ങാവുന്നവരുടെ യാത്ര.
ഇരുളിനെ പകലായും മഴയെ വെയിലായും വെയിലിനെ തണലായും കണ്ടു നാടിനുവേണ്ടി ജീവിതം സമർപ്പിക്കുന്നവരുടെ യാത്ര.
പ്രളയമെന്ന മഹാമാരിയെ പിടിച്ചടക്കിയവരുടെ യാത്ര..
മാരകവിഷം കൈയിലേന്തിയ മഹാവ്യാധിയായ  കൊറോണയെ തച്ചുടയ്ക്കാൻ ഇറങ്ങിയവരുടെ യാത്ര !
ഇവർ സഹ്യന്റെ കാവൽക്കാർ !
ജീവന്റെ രക്ഷകർ.. !!
101 ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്… ഏതാപത്തിലും അവരെ രക്ഷിക്കാൻ ഒരു ഫയർ ഫോഴ്‌സുകാരൻ വരും.”
ഫയർ ഫോഴ്‌സുകാർക്ക് ആദരമർപ്പിച്ചുകൊണ്ട് മലയാളത്തിന്റെ മഹാനടൻ പറയുന്ന ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിലാണ് കൊള്ളുന്നത്..

കോവിഡ് കാലത്തു നാടിനും നാട്ടുകാർക്കും താങ്ങും തണലുമാകുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസിനും ഒപ്പം ചേർത്തുവയ്ക്കേണ്ട വിഭാഗമാണ് ഫയർ ഫോഴ്‌സും. സ്വജീവൻ പോലും അവഗണിച്ചു നാടും നഗരവും അണുവിമുക്തമാക്കാനും  ആപൽഘട്ടങ്ങളിൽ രക്ഷകരായി ഓടിയെത്താനും ഊണും ഉറക്കവുമില്ലാതെ അപകടസാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടുതന്നെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും… അങ്ങനെ നമ്മുടെയെല്ലാം ജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും രക്ഷകരായി എത്തുന്നവർ..  ഈ ലോക് ഡൌൺ കാലത്ത്  ഫയർ ഫോഴ്‌സിനുള്ള ഒരു ആദരം കൂടി ആയി മാറുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയ വീഡിയോ ആൽബം.

DIAL101.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ ഒഫീഷ്യൽ വീഡിയോ . ഈ കോവിഡ് കാലത്തു സാധാരണ തങ്ങൾക്കുള്ള ജോലിയോടൊപ്പം കോവിഡ് അധിക ഡ്യൂട്ടി കൂടി ചെയ്യുന്നവരാണ് ഓരോ
ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും . ഇക്കാലത്തെ ഒരു സാധരണ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥന്റെ ഒരു ദിവസത്തെ ജീവിതം ഒരു മ്യൂസിക് വീഡിയോ രൂപത്തിൽ ചിത്രീകരിച്ചിരിക്കുകയാണ് നവാഗത സംവിധായകനും ഫയർ ഫോഴ്‌സിന്റെ തന്നെ ഭാഗമായ സിവിൽ ഡിഫൻസ് അംഗവുമായ അനു ചന്ദ്രശേഖർ. ഇതിൽ അഭിനയിച്ചിരിക്കുന്നത് നോർത്ത് പറവൂർ ഫയർ സ്റ്റേഷനിലെ സുജിത് എന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആണ് .  ഗാന്ധിനഗർ  ഫയർ സ്റ്റേഷനിലെ റോജോമോൻ എന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിലുള്ള മറ്റെല്ലാ അഭിനേതാക്കളും ഗാന്ധിനഗർ  ഫയർ സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന പ്രത്യേകതയും ഉണ്ട് .  പ്രശസ്ത മ്യൂസിക് സംവിധായകനയ ശരത് ചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ആൽബത്തിന്റെ   സിനിമോട്ടോഗ്രാഫി നിർവഹിച്ചിരിക്കുന്നത് അനിൽ വിജയ് ആണ് . എഡിറ്റർ സംസ്ഥാന അവാർഡ് ജേതാവായ സുനീഷ് പാലാ. . പ്രശസ്ത പുല്ലാംകുഴൽ വിദഗ്ധൻ  രാജേഷ് ചേർത്തലയാണ് പുല്ലാകുഴൽ വായിച്ചത് . കേരള ഫയർ ആൻഡ് റെസ്ക്യൂ സെർവീസസിന്റെ ആദ്യത്തെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ ആണ് DIAL101..

ഈ ആൽബത്തിന്റെ End title ശബ്‌ദം നൽകിയിരിക്കുന്നത് മമ്മൂട്ടിയാണെന്നത് ഈ ആൽബത്തിന്റെ പ്രത്യേകതകളിൽ ഒന്നായി മാറുന്നു. ഫയർ ഫോഴ്‌സുകാരുടെ ജീവിതം പശ്ചാത്തലമാക്കി മലയാളത്തിൽ ആദ്യമായി ഒരുക്കിയ ‘ഫയർമാൻ’ എന്ന ചിത്രത്തിൽ നായകനായ ഫയർമാന്റെ  വേഷമണിഞ്ഞ മമ്മൂട്ടി ഇപ്പോൾ ഈ കൊറോണക്കാലത്ത് ഫയർ ഫോഴ്‌സിന് ആദരവർപ്പിക്കുന്ന മ്യുസിക് ആല്ബത്തിന്റെയും ഭാഗമാകുകയാണ്.
ഗുഡ് വിൽ എന്റർടൈൻമെന്റ് ചാനലാണ്  വീഡിയോ ആൽബം റിലീസ് ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles