മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള സിനിമ അടുത്തിടെ ഏറ്റവുമധികം ആഘോഷിച്ച പ്രഖ്യാപനങ്ങളിൽ ഒന്നായി. ‘ഭീഷ്മപർവ’ത്തിലെ മെഗാസ്റ്റാറിന്റെ തകർപ്പൻ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി. ഈ സിനിമയുടെ ഭാഗമാകുന്നതിൽ താൻ ഏറെ സന്തോഷിക്കുന്നതായി യുവനടൻ ഷൈൻ ടോം ചാക്കോ പറയുന്നു. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ് ‘ബിഗ്ബി’ എന്നും മലയാള സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയായിരുന്നു അതെന്നും ആ ടീമിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഷൈൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു .അതുവരെയുള്ള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു ബിഗ് ബി.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ – “അമലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുള്ളത് ഒരുപാട് നാളായുള്ള ആഗ്രഹമായിരുന്നു.ദുൽഖർ നിർമ്മിക്കുന്ന ‘അടി’യുടെ സെറ്റിൽ വെച്ചാണ് അമൽ നീരദ് ഭീഷ്മപർവത്തിന്റെ കഥ പറയുന്നത്.പെട്ടെന്നുതന്നെ ചിത്രത്തിൽ അഭിനയിക്കാമെന്നുറപ്പിച്ചു.കറുത്ത പക്ഷികളിൽ ആഷിഖ് അബുവും താനും കമൽ സാറിന്റെ സഹ സംവിധായകരായി പ്രവർത്തിച്ചിരുന്നു.രാം ഗോപാൽ വർമ്മയുടെ കൂടെയൊക്കെ വർക്ക് ചെയ്യുന്നയാൾ എന്ന ആമുഖത്തോടെയാണ് ആഷിഖ് അന്ന് അവരെ രിചയപ്പെടുത്തിയത്. അവസരം ചോദിക്കാനുള്ള മടികൊണ്ടാണ് അമലിന്റെ സിനിമയിൽ ഇത്രയും വൈകിയത്”