നടൻ എന്ന നിലയിൽ മമ്മൂക്ക ഞങ്ങൾക്കും പുതുതലമുറക്കും ഉള്ള മാർഗരേഖയാണ്. ഒരു കഥാപാത്രത്തിന്റെ ഭാവം ഉൾക്കൊള്ളാൻ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യേണ്ടതില്ല. മമ്മൂക്ക അഭിനയിച്ച സിനിമകൾ കണ്ടാൽ മതി. ഒരു കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ എങ്ങനെ അവതരിപ്പിക്കാം എന്ന് അത് കണ്ടു പഠിക്കാം.

മമ്മൂക്കയുമായി അടുത്താൽ പിന്നെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. പരിചയപ്പെടുന്നതിനു മുമ്പ് വരെ മാത്രമേ നടനായി തോന്നു. പരിചയപ്പെട്ടാൽ അടുത്ത സുഹൃത്താണ്. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് മമ്മൂക്ക. മമ്മൂക്ക എപ്പോഴും ഹാപ്പിയാണ്. മനസ്സിൽ അനാവശ്യ ചിന്തകൾ ഒന്നും കൊണ്ടുനടക്കാതെ സിനിമ എന്ന ഒറ്റ ലക്ഷ്യവുമായി ജീവിക്കുന്ന മമ്മൂക്കയുടെ അടുത്തിരിക്കുമ്പോൾ നമ്മളും ഹാപ്പിയാണ്.
(നിത്യവിസ്മയം -2008)