തൃശൂർ പുന്നയൂർക്കുളം സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ പ്രസാദ് (49) ഹൃദയ സംബന്ധമായ അസുഖത്താൽ കഴിഞ്ഞ ആറുമാസത്തിലേറെയായി കോവിഡ് പശ്ചാത്തലത്തിൽ ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. തൃശൂർ നഗരത്തിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയക്കായി സമീപിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ച സാഹചര്യത്തിൽ ചികിത്സയിൽ കാലതാമസം നേരിട്ടത്തിനെ തുടർന്നു കേരളത്തിലെ പല സ്വകാര്യ ആശുപത്രികളെ സമീപിച്ചുവെങ്കിലും താങ്ങാനാവാത്ത ലക്ഷങ്ങളുടെ ബില്ല് തുക കാരണം ശസ്ത്രക്രിയ നടത്താൻ സാധിക്കാതെ വന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുട്ടപർത്തിയിലെ സായിബാബ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയക്കായി സമീപിച്ചുവെങ്കിലും കോവിഡ് മഹാമാരിയെ തുടർന്നു അവിടെയും ശസ്ത്രക്രിയ ചെയ്യുവാൻ സാധിച്ചില്ല.
https://m.facebook.com/story.php?story_fbid=1245565225818219&id=261231164251635
തുടർന്നദ്ദേഹം മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ചറിയുകയും മമ്മൂട്ടിയുടെ PRO ആയ ജിൻസിനെ ബന്ധപ്പെടുകയും ചെയ്തു. പദ്മശ്രീ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൌണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ
ഹാർട്ട് -റ്റൂ -ഹാർട്ട് പദ്ധതിയിൽ അംഗമാക്കുകയും സമയബന്ധിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഹൃദയ ശസ്ത്രക്രിയ തികച്ചും സൗജന്യമായി വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന പ്രസാദിന്റെ ജീവിതത്തിലെ ഇന്നത്തെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ നേരിൽ കണ്ടു നന്ദി അറിയിക്കുക എന്നതാണ്, തീർത്തും അപരിചിതരായ വ്യക്തികളുടെ ജീവിതത്തിനു വെളിച്ചമേകുകയാണ് മലയാളത്തിന്റെ ഈ മഹാനടൻ….
2007ൽ പദ്മശ്രീ മമ്മൂട്ടിയുടെ പേരിൽ നിംസ് മെഡിസിറ്റിയിൽ ആരംഭിച്ച സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് റ്റൂ ഹാർട്ട് ഇതുവരെ 250 ഓളം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കാരുണ്യത്തിന്റെ മാതൃകയാകുന്നു.
