Connect with us

Hi, what are you looking for?

Features

ചരിത്രം ഇങ്ങനെയും അടയാളപ്പെടുത്തും, ഈ മഹാനടനെ..!

‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിനുശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ നല്ല റിപ്പോർട്ട്‌ കിട്ടി.. പക്ഷെ തീയറ്ററിൽ കയറാൻ ആളുകൾ മടിച്ചു.’

ഓപ്പറേഷൻ ജാവ’ വന്നു,, നല്ല റിപ്പോർട്ട്‌ കിട്ടി, പക്ഷെ തീയറ്ററിൽ ആള് വന്നില്ല

നല്ല റിപ്പോർട്ട്‌ കിട്ടിയ പടത്തിനു പോലും ആളു വരുന്നില്ലെങ്കിൽ ഒറ്റ കാരണം. “കോവിഡ്”.. ഇനി തീയറ്റർ വ്യവസായം OTT പ്ലാറ്റ്‌ ഫോമിലേക്ക് ചുരുങ്ങും എന്ന് തീയറ്ററുകാർ പേടിച്ചിരിക്കുന്ന സമയം.. ഏതായാലും ലാലേട്ടന്റെ ദൃശ്യം 2 വരുന്നുണ്ടല്ലോ, അപ്പൊ അറിയാം തീയറ്റർ വ്യവസായം നിർത്തണോ വേണ്ടയോന്ന്.. അറ്റകൈ പ്രതീക്ഷയിൽ തീയറ്റർ മുതലാളിമാര് ഒന്നടങ്കം നിക്കുന്ന ആ സമയം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദൃശ്യം 2 വും OTT പ്ലാറ്റ്‌ ഫോമിനെ അഭയം പ്രാപിച്ചു. ഇതിനു എതിരെ ശബ്ദിച്ച തീയറ്റർകാരോട് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ മറുപടി ഇങ്ങനെ: “ഈ കോവിഡ് കാലത്ത് തീയറ്ററിൽ ആള് വരുമോ ഇല്ലയോ എന്ന് പറയാൻ പറ്റാത്ത ഈ സാഹചര്യത്തിൽ ഞങ്ങക്ക് റിസ്ക് എടുക്കാൻ വയ്യ” എന്നായിരുന്നു.

ആകെയുള്ള പ്രതീക്ഷ കൂടി ഇല്ലാതായതോടെ ഇനി കോവിഡ് പൂർണമായി മാറിയാലും തീയറ്ററിൽ ആള് വരില്ല എന്നുറപ്പായി. കാരണം സാക്ഷാൽ മോഹൻലാലിനു പോലും തന്റെ പടത്തിനെ വിശ്വാസമില്ലേങ്കിൽ ഇനി തീയറ്ററിൽ ആള് വരില്ല എന്ന് തീയറ്ററുകാര് ഉറപ്പിച്ചു..!

ആ സമയത്താണ് ദൈവ ദൂതനെ പോലെ ഒരാൾ തീയറ്റർകാരുടെ മുന്നിൽ രക്ഷകൻ ആയി അവതരിക്കുന്നത്.. !!!.

OTT യുടെ പ്രലോഭനങ്ങളിൽ വീഴാതെ, തിയേറ്ററുകരെയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെയും ഓർത്തു ” നമ്മുടെ സിനിമ നമുക്ക് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാം” എന്ന് നിർമ്മാതാവിനോട് പറഞ്ഞുകൊണ്ട് ആ നടൻ തന്റെ അധികം പ്രതീക്ഷയില്ലാത്ത, ഒരു പുതുമുഖ സംവിധായകൻ ഒരുക്കിയ ഒരു സിനിമയുമായി തിയേറ്ററിൽ തന്നെ എത്തി.മലയാള സിനിമയ്ക്ക് എന്നും രക്ഷകൻ ആകാറുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് !!!..

തീയറ്റർ വ്യവസായം തകർന്നു എന്ന് കരുതിയിരുന്ന കേരളത്തിലെ മൊത്തം തീയറ്ററുകളും ഉണർന്നു… വെള്ളവും ഓപ്പറേഷൻ ജാവയ്ക്കും എക്സ്ട്രാ ഓർഡിനറി റിപ്പോർട്ട്‌ കിട്ടിയിട്ടും വരാഞ്ഞ ആള് മെഗാസ്റ്റാർന്റെ പ്രീസ്റ്റ്നു തീയറ്ററിൽ വന്നു… തീയറ്റർകൾ ഉണർന്നു.. പ്രീസ്റ്റിന്റെ ആരവങ്ങൾ ഒഴിയും മുൻപേ വീണ്ടുമൊരു ചിത്രവുമായി ആ നടൻ എത്തി. വൺ. ഒരു നടന്റെ രണ്ട് പടത്തിനു ഒരേ കോംപ്ലക്സിൽ രണ്ടും മൂന്നും സ്ക്രീനിൽ ഹൗസ് ഫുൾ ബോർഡ്.!!!…

വളർന്നു വരുന്ന തലമുറക്ക് പറഞ്ഞു അഭിമാനിക്കാൻ ഉള്ള ഒരു ചരിത്രം ആണ് ഇവിടെ മമ്മൂട്ടി എന്ന മനുഷ്യൻ അടയാള പെടുത്തിയിട്ടത്. കോവിഡ്നെയും OTT പ്ലാറ്റ്‌ ഫോമുകളെയും തകർത്ത് ആയിരക്കണക്കിന് തൊഴിലാളികളുടെ പട്ടിണി മാറ്റിയ ഒരേ ഒരു മഹാനടന്റെ ചരിത്രം.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A