Connect with us

Hi, what are you looking for?

Hits of Mammootty

കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ പ്രൊജക്ട്. മമ്മൂട്ടി തകർത്താടിയ ജാക്പോട്ടിന്റെ വിശേഷങ്ങൾ പങ്കു വെച്ച് ജോമോൻ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽപ്പെടുന്ന ചിത്രങ്ങളാണ് സാമ്രാജ്യവും ജാക്പോട്ടും. പുതു തലമുറയിലും ആവേശം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളായി മെഗാ സ്റ്റാർ നിറഞ്ഞാടിയ ഈ സിനിമകൾ സംവിധായകൻ ജോമോന്റെ കരിയറിലെയും വമ്പൻ ഹിറ്റുകളാണ്. ജാക്പോട്ട് എന്ന സിനിമ ഏറെ ചലഞ്ചിങ് ആയ ഒന്നായിരുന്നു എന്ന് ജോമോൻ മമ്മൂട്ടി ടൈസ് അവതരിപ്പിക്കുന്ന ഹിറ്റുകളുടെ കഥ എന്ന പ്രോഗ്രാമിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

മലയാള സിനിമ അന്നേവരെ കൈകാര്യം ചെയ്‌തിട്ടില്ലാത്ത പ്രമേയം ആയിരുന്നു ജാക്പോട്ടിന്റേത്. സഹസിക രംഗങ്ങളിൽ മമ്മൂട്ടി കയ്യടി നേടിയ സിനിമയുടെ രചന നിർവഹിച്ചത് ടി.ദാമോദരൻ എന്ന മാസ്റ്റർ സ്ക്രിപ്റ്റ് ആയിരുന്നു. ജാക്പോട്ട് എന്ന സിനിമയുടെ പ്രമേയത്തിലേക്ക് എങ്ങനെ എത്തി എന്നും ചിത്രീകരണം എത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നും ജോമോൻ ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. ജാക്പോട്ട് നേടിയ വലിയ വിജയത്തെ ക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നു. ബി, സി, ക്ലാസ് സെന്ററുകളിൽ പോലും ആഴ്ചകളോളും പ്രദർശിപ്പിച്ച് വൻ വിജയമായി മാറിയ സിനിമയാണ് ജാക്പോട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Trending

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A