49 ആമത് ഇന്റർനാഷണൽ ഫിലിം ഫെസിറ്റിവൽ ഇന്ത്യയിൽ മമ്മൂട്ടിയുടെ പേരൻപിന് ഗംഭീര സ്വീകരണം. ടിക്കറ്റ് കിട്ടാതെ ഒട്ടനവധി ആളുകളാണ് മടങ്ങി പോകുന്നത്. വൻ ജനത്തിരക്ക് കാരണം 8.45ന് തുടങ്ങേണ്ടിരിന്ന ഷോ അൽപ്പം വൈകിയാണ് തുടങ്ങിയത്. ചിത്രത്തിന്റെ ആദ്യ പ്രീമിയർ ഷോ നടന്നു കൊണ്ടിരിക്കുകയാണ്. സംവിധായകൻ റാമും, ചിത്രത്തിലെ പ്രധാന താരങ്ങളും ചിത്രം കാണാൻ IFFI യിൽ എത്തിയിട്ടുണ്ട്. ടിക്കറ്റ് കിട്ടാത്തവർക്കായി നവംബർ 27ന് മറ്റൊരു പ്രദർശനം ഉണ്ടായേക്കും എന്നാണ് ഏറ്റവും പുതിയ വിവരം.
#Peranbu Indian Premiere Today at 8.45 PM (Inox Screen 2) at IFFI Goa pic.twitter.com/6wiHnPCEfU
— Mammootty (@mammukka) November 25, 2018
ചിത്രം ഇതിനു മുന്നേ രണ്ട് അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദർശിപ്പിച്ച് കൈയടി നേടിയിരിന്നു.അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ദേശീയ അവാർഡ് ജേതാവായ റാമിന്‍റെ നാലാമത്തെ ചിത്രമാണ് പേരൻപ്. റാമിന്റെ തന്നെ തങ്കമീനുകൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സധന യാണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ചിത്രം വൈകാതെ ലോകമെമ്പാടും പ്രദർശനത്തിന് എത്തും. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.