ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ മലയാളി നടന്മാരായ ദുല്‍ഖര്‍ സല്‍മാനും പ്രിഥ്വിരാജും നിവിന്‍ പോളിയും ഇടം പിടിച്ചു.

പട്ടികയില്‍ ആറാമതുള്ള ദുല്‍ഖറാണ് മലയാളികളില്‍ ഒന്നാമനായത്.
ദുർഖർ കഴിഞ്ഞാൽ മലയാളത്തിൽ നിന്ന് പ്രിഥ്വിരാജ് 23ാം സ്ഥാനത്തുണ്ട്.
നിവിന്‍ പോളി നാല്‍പതാം സ്ഥാനത്ത് ഇടം നേടി.
ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ ഒന്നാമത്.
ഹിന്ദി നടന്‍ രണ്‍വീര്‍ സിങ്ങ് തെലുങ്ക് നടന്‍ വിജയ് ദേവാരകൊണ്ടയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലി ദുല്‍ഖറിന് മുന്നില്‍ അഞ്ചാം സ്ഥാനത്തുണ്ട്.
ശിവ കാര്‍ത്തികേയന്‍, യാഷ്, റാണ ദുഗ്ഗബട്ടി, രണ്‍ബീര്‍ കപൂര്‍, റാം ചരണ്‍, കാര്‍ത്തിക് ആര്യന്‍, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.