ജേക്സ് ബിജോയ് | അഞ്ജു അഷ്‌റഫ്
കുഞ്ഞുനാൾ മുതൽ എന്റെ സിനിമാ കാഴ്ചകളിൽ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ള പടമാണ് സിബിഐ. ആദ്യമിറങ്ങിയ സിബിഐ ഡയറിക്കുറിപ്പ്,ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ…ഓരോ പടം കാണുമ്പോഴും അതിന്റെ ഒരു ത്രിൽ ഭയങ്കരമാണ്. ഈ പടങ്ങളൊക്കെ പലവട്ടം കണ്ടിട്ടുണ്ട്. രസമുള്ള കാഴ്ച അനുഭവമാണത്.
സിബിഐയുടെ അഞ്ചാം എഡിഷനിൽ വർക്ക് ചെയ്യാൻ അവസരം വന്നപ്പോൾ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. ഒരുപാട് എക്സൈറ്റ് മെന്റോഡ് കൂടിയാണ് പടം ചെയ്തത്. കാരണം അത്രയും ശക്തമായ, എഴുത്തിലായാലും സംവിധാനത്തിലായാലും മ്യൂസിക്കിലായാലും പ്രൊഡക്ഷനിലും ക്യാരക്ടറൈസേഷനിലുമെല്ലാം വളരെ വ്യക്തമായ ഒരു സിഗ്നേച്ചർ ഉണ്ട്. മലയാളത്തിൽ ഇത്രയും ഐകോണിക്കായിട്ടുള്ള തീംമ്യൂസിക്, മ്യൂസിക് സൈഡിൽ വേറെയില്ല. ശ്യാം സാറിന്റെ അതിമനോഹരമായ, എവർഗ്രീൻ കോൺട്രിബ്യൂഷനാണത്.
സിബിഐ യുടെ ബാക്ക് ഗ്രൗണ്ട് സ്കോറിന്റെ ആ സോൾ ഇപ്പോഴും ശ്യാം സാറിന്റെ തന്നെയാണ്. അത് ഇന്നത്തെ കാലഘട്ടത്തിലേക്ക് മാറ്റി കറക്ടായിട്ട് ബ്ലെൻഡ് ചെയ്തു.അതാണ് സിബിയുടെ അഞ്ചാം എഡിഷനിൽ ഞാൻ ചെയ്തിരിക്കുന്നതെന്ന് മ്യൂസിക് ഡയറക്ടർ ജയിക്സ് ബിജോയ് പറഞ്ഞു.
മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ജേക്സ് ബിജോയ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിൽ സംഗീതം ഒരുക്കിയിട്ടുള്ള ജേക്സ് ബിജോയ് യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മ്യൂസിക് സയൻസ് ആൻഡ് ടെക്നോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുള്ള എൻജിനീയറിങ് ബിരുദധാരിയാണ്. നിരവധി മ്യൂസിക് ആൽബങ്ങൾക്കും നൂറോളം ഷോർട്ട് ഫിലിമുകളും പരസ്യചിത്രങ്ങളും ഇന്റർനാഷണൽ ജിംഗിൾസിനും സംഗീതമൊരുക്കി ശ്രദ്ധേയനായ സംഗീതസംവിധായകൻ. മലയാളത്തിൽ സിബിഐ ഉൾപ്പെടെ റിലീസിനൊരുങ്ങുന്ന ഒരുപിടി ചിത്രങ്ങളുടെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് ജേക്സ് ബിജോയ് ആണ്.
- ബാനർ -സ്വർഗ്ഗചിത്ര
- നിർമ്മാണം : അപ്പച്ചൻ
- രചന : എസ് എൻ സ്വാമി
- സംവിധാനം : കെ മധു
- ക്യാമറ : അഖിൽ ജോർജ്ജ്
- എഡിറ്റിംഗ് : ശ്രീകർ പ്രസാദ്
- റിലീസ് : മെയ് ഒന്ന്.
.
