Connect with us

Hi, what are you looking for?

Story Of Hits

സൂപ്പർ ഹിറ്റ്‌ ജാക്ക്പോട്ട് : 27 വർഷങ്ങൾ

1993 ലെ മെയ് 20നു  പ്രദർശനത്തിനെത്തിയ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ജാക്‌പോട്ടിനു ഇന്ന് 27 വയസ്സ് !
സാമ്രാജ്യം എന്ന സൂപ്പർ മെഗാ ഹിറ്റിനുശേഷം  ശേഷം മമ്മൂട്ടിയും ജോമോനും ഒന്നിക്കുന്നു എന്ന പ്രതീക്ഷ തന്നെ മതിയായിരുന്നു ഈ സിനിമയുടെ ഇനീഷ്യൽ ബോക്സോഫീസ് കളക്ഷന്. ജോമോൻ പ്രതീക്ഷ തെറ്റിച്ചില്ല.

മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയം, ബിഗ് ബഡ്ജറ്റിലൊരുക്കിയ ത്രില്ലർ മൂഡിലുളള കുടുംബ ചിത്രം.
ഷാജൂൺ കാര്യാലിന്റെ കഥയും ടി ദാമോദരൻ മാഷിന്റെ തിരക്കഥയും ഇളയരാജയുടെ മിന്ത്രിക സംഗീതവും.
A ക്ലാസിലും B ക്ലാസിലും ഒരു പോലെ കളക്ഷൻ വാരിയ സൂപ്പർഹിറ്റ് ജാക്ക്പോട്ട്.
ത്രില്ലിങ്ങായ ക്ളൈമാക്സ് ആയിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളികൾക്ക് അത്ര പരിചിത്രമല്ലാത്ത കുതിര പന്തയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇരുപത് മിനിറ്റോളം നീണ്ടുനിൽക്കുന്ന ക്ളൈമാക്സ് രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകർ ആസ്വദിച്ചത്.
മമ്മൂട്ടിയുടെ ആക്‌ഷൻ ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഈ ചിത്രത്തിലെ ഗൗതം എന്ന കഥാപാത്രത്തെ മമ്മൂട്ടി മികവുറ്റതാക്കി.
കന്നട നടൻ സുദർശൻ, ഗാവൻ, രാജൻ പി ദേവ് തുടങ്ങിയ ഇടിവെട്ട് വില്ലന്മാർ.
മെഗാസ്റ്റാറിനൊപ്പം ഗൗതമിയും ഐശ്വര്യയും ആയിരുന്നു നായിക വേഷത്തിൽ.
വിജയാ മൂവീസ് നിർമ്മിച്ച ഈ ചിത്രം 1993ലെ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു.

#27_year_of_Jackpot

മലയാള സിനിമയിലാദ്യമായി കുതിരപ്പന്തയം പശ്‌ചാത്തലമാക്കി പുറത്തിറങ്ങിയ ചിത്രം, മമ്മൂക്ക – ജോമോൻ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ജാക്പോട്ടിന്റെ പ്രത്യേകതകൾ .❤️

അതി ഗംഭീരമായ ക്ലൈമാക്സും സംഘട്ടന രംഗങ്ങൾ കൊണ്ട് കിടിലൻ കൊള്ളിച്ച ചിത്രം👌

മമ്മൂക്ക ഹോഴ്സ് ജോക്കിയായി എത്തിയ ചിത്രം👌

മമ്മൂട്ടി- ജോമോൻ കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രം👌

മലയാള സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടിയും പണിപ്പെട്ടും സമയമെടുത്തും ചിത്രീകരിച്ച ക്ലൈമാക്സിലെ ഹോഴ്സ് റേസ്👌

മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ വിഷയവും ചിത്രീകരണവും ആവേശകരമായ ഹോഴ്സ് റൈഡിങ് ക്ലൈമാക്സ്‌ സീനുകളും അന്നത്തെ പ്രേക്ഷകർ ആവേശപൂർവം സ്വീകരിച്ചപ്പോൾ ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയായിരുന്നു.

ടി.ദാമോദരൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചത് ആനന്ദക്കുട്ടൻ ആയിരുന്നു. ഇളയരാജ സംഗീതം കൊടുത്ത ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു.

മമ്മൂക്കയോടപ്പം നായികമാരായി ഐശ്വര്യയും ഗൗതമിയും കൂടാതെ ജഗദീഷ്, രാജൻ പി ദേവ്, ദേവൻ, സോമൻ എന്നിങ്ങനെ നീണ്ട താര നിര ചിത്രത്തിൽ അണിനിരന്നു.

🔸ജാക്ക്പോട്ട് റിലീസ് ചെയ്ത ടൈമിൽ റിലീസായ ചിത്രങ്ങളാണ് കമൽ – ടി എ റസാഖ് ടീമിന്റെ ഗസൽ, ജയറാമിന്റെ സമാഗമം, അനിൽബാബു – ജഗദീഷ് ചിത്രം സ്ത്രീധനം, സുരേഷ്ഗോപിയെ സൂപ്പർ സ്റ്റാർ പദവിയിലെത്തിച്ച ഏകലവ്യൻ, ബാബു ആന്റണി ചിത്രം ഗാന്ധാരി.. പിന്നെ വിഷുവിന് മികച്ച അഭിപ്രായവും വിജയവും നേടി മുന്നേറുന്ന മമ്മൂട്ടിയുടേ തന്നെ വാത്സല്യവും മോഹൻലാലിന്റെ ദേവാസുരവും.. ഇതിൽ ജാക്ക്പോട്ടും ഏകലവ്യനും ഒരേ ദിവസം റിലീസായ ചിത്രങ്ങളാണ്

22 സെന്ററുകളിൽ 23 തിയേറ്ററിലയാണ് ജാക്ക് പോട്ട് റീലീസിന് എത്തുന്നത്

മമ്മൂട്ടി ജോമോൻ കൂട്ടുകെട്ട് പുതുമയുള്ള subject മായി വീണ്ടും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ 93 ലെ ഏറ്റവും വലിയ ഹൈപിൽ തന്നെയാണ് ചിത്രം റീലീസ് ആയത്..!

റീലീസ് ചെയ്‌ത എല്ലാ സെന്ററിലും റെക്കോർഡ് initial collection നേടിയിട്ടും 42 ദിവസം വരെ removal ഇല്ലാതെ ഓടി 👌

50 ദിവസം 18 തിയേറ്ററിലും

66 ദിവസം 8 തിയേറ്ററിലും

75 ദിവസം 5 തിയേറ്ററിലും

100 ദിവസം 3 തിയേറ്ററിലും പൂർത്തിയാക്കി.. ! 👌

തൃശൂർ 100 ദിവസം പൂർത്തിയാക്കിയ ജാക്ക് പൊട്ട് ത്രിശൂർ ൽ റെക്കോർഡ് collection ആണ് നേടിയത് !

A ക്ലാസ്സിലുപരി ബി,സി തിയേറ്ററികളിലും ജാക്ക് പോട്ട് ചരിത്രം കുറിച്ചു 👌

തിരുവല്ല ചിലങ്ക,മാവേലിക്കര പ്രതിഭയിലും 42 ദിവസത്തിൽ പരം പൂർത്തിയാക്കിയ സിനിമ ബി,സി ക്ലാസ്സുകളിലും ബ്ലോക്ക് buster വിജയം തീർത്തു !

93 ലെ മണിച്ചിത്രതാഴിനും ആകാശദൂതിനും ശേഷം ഏറ്റവും വലിയ പണം വാരി പടം മായി മാറിയ ജാക്ക് പോട്ട് പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു All Time Bb collection നേടിയ മൂവി ആയി മാറി 👌

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles