ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്കുശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്ന ‘മേരീ ആവാസ് സുനോ’യിലൂടെ ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു.
യുണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിര്‍മ്മാതാവ് ബി. രാകേഷ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ എം. രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പു നല്‍കി. ആദ്യ ഷോട്ടില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചു.
റേഡിയോയുമായി ബന്ധപ്പെട്ട രസകരമായൊരു കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.
ഒരു ഫണ്‍ ഫാമിലി ചിത്രം. ജയസൂര്യ അവതരിപ്പിക്കുന്ന ശങ്കര്‍ എന്ന കഥാപാത്രം ഒരു റേഡിയോ ജോക്കിയാണ്. ഡോ. രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഇവരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശിവദയാണ്.
ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഹരി നാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നി രിക്കുന്നു.
നിഷാദ് ഷെറീഫ് ഛായാഗ്രഹണവും എഡിറ്റിംഗ് ബിജിത് ബാലയും നിര്‍വഹിക്കുന്നു.
മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍- അക്ഷയ പ്രേംനാഥ്, കലാ സംവിധാനം- ത്യാഗു തവനൂര്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ്- ഷിജു, സുലേഖ ബഷീര്‍, വിഷ്ണു രവികുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍- രാജേഷ് കുര്യനാട്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്- മനോജ്. എന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദ്ഷ, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, തിരുവനന്തപുരത്തും കാശ്മീരിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
