Connect with us

Hi, what are you looking for?

Latest News

ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല നായകന്മാരിൽ ഒരാൾ ; മമ്മൂട്ടിയെക്കുറിച്ച് കെ.എസ്സ് .ചിത്ര

നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സംഗീത സപസ്യയിലൂടെ, മലയാളത്തിൽ ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ പാടിയ ഗായികയാണ് ഗാനാസ്വാദകരുടെ സ്‌നേഹാദരവുകൾ എക്കാലവും ഏറ്റുവാങ്ങുന്ന കെ.എസ്സ് ചിത്ര.ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയതും മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്സ് ചിത്രയാണ്. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര, സാമൂഹ്യ,സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അണിനിരന്ന ‘മെഗാ വിഷസ് ടു മെഗാസ്റ്റാർ’ എന്ന വീഡിയോയിൽ കെ.എസ്സ് .ചിത്രയുടെ സാന്നിധ്യമുണ്ടായിരുന്നു.ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല നായകന്മാരിൽ ഒരാൾ എന്നാണ് മമ്മൂട്ടിയെ കെ.എസ്സ് .ചിത്ര വിശേഷിപ്പിച്ചത്. നാം ഏവർക്കും പ്രിയങ്കരനായ മെഗാസ്റ്റാർ മമ്മൂട്ടി, നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതായി ചിത്ര പറഞ്ഞു.

മലയാളം,തെലുങ്ക്,തമിഴ്,ബഡഗ,കന്നഡ,ഒറിയ,ഹിന്ദി,തുളു,ഉറുദു,ബംഗാളി,പഞ്ചാബി,അസമീസ്, ആംഗേലയ ഭാഷകളിൽ പാടിയിട്ടുള്ള ചിത്ര 6 ദേശീയ പുരസ്‌കാരങ്ങളും 35 സംസ്ഥാന പുരസ്കാരങ്ങളുമടക്കം എണ്ണമറ്റ  അംഗീകാരങ്ങൾ സ്വന്തമാക്കിയാണ് തന്റെ ധന്യമായ സംഗീത ജീവിതം മുന്നോട്ട് നയിക്കുന്നത്. ചിത്ര മലയാളത്തിൽ അനശ്വരമാക്കിയ അസംഖ്യം പാട്ടുകളിൽ സവിശേഷമായ ഒന്നാണ് ഒരു വടക്കൻ വീരഗാഥയിലെ ‘കളരി വിളക്ക് തെളിഞ്ഞതാണോ..’ ഈ ഗാനമടക്കം ചിത്രയുടെ കളകണ്ഠം വിട്ടൊഴുകിയ മനോഹര ഗാനങ്ങൾ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഒരു സ്റ്റേജ് ഷോയിൽ പാടിയത് സംഗീത പ്രേമികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന മുഹൂർത്തങ്ങളാണ്.വടക്കൻ വീരഗാഥയിലെ നായകനെ പാടുമ്പോൾ തന്നെ മനസ്സിൽ കണ്ടിരുന്നു എന്നാണ് ചിത്ര അന്ന് വേദിയിൽ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A