Mamangam Music Launch Event at Kochi Tomorrow (Oct 20th). First song ‘Mukkuthi’ Malayalam version releasing on YouTube channel of Lahari Music – T-Series on 20th October at 9pm !!! Stay Tuned !!!
Lahari Music.
മലയാളം പതിപ്പിലെ “മൂക്കുത്തി… ” എന്നു തുടങ്ങുന്ന ഗാനം നാളെ റിലീസ് ചെയ്യുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചരിത്ര സിനിമയായ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് നാളെ കൊച്ചിയിൽ. മാമാങ്കം മലയാളം പതിപ്പിലെ ആദ്യ ഗാനമായ “മൂക്കുത്തി… ” ടി സീരീസിന്റെ യൂട്യൂബ് മ്യൂസിക് ചാനലായ ലഹാരി മ്യുസിക്‌സിലൂടെ പുറത്തുവിടും.കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മമ്മൂട്ടിയും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
ഒരു മലയാള സിനിമയുടെ ഗാനം ടി സീരീസിലൂടെ പുറത്തുവിടുന്നത് മലയാള സിനിമയുടെ മാറിവരുന്ന റേഞ്ചിനെയാണ് സൂചിപിപ്പിക്കുന്നത്. 6.8 മില്യൺ സബ്സ്ക്രൈബേഴ്‌സ് ഉള്ള യു ട്യൂബ് ചാനൽ ആണ് ലഹാരി മ്യൂസിക്.
മലയാള സിനിമയുടെ ഖ്യാതി ലോകനിലവാരത്തിൽ എത്തിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളാണ് കാവ്യാ ഫിലിംസ് വിഭാവനം ചെയ്യുന്നത്. കാവ്യാ ഫിലിംസ് സാരഥി വേണു കുന്നപ്പിള്ളിയും മാർക്കറ്റിങ് ഹെഡ് വിവേകും ടീമും ചേർന്നാണ് മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കം നവംബർ 21-നു വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.