ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയെത്തുന്ന കാവൽ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ അദ്ദേഹത്തിന്റെ അറുപത്തി ഒന്നാം ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്തിരിക്കുകയാണ്.
മമ്മൂട്ടിയും മോഹൻലാലും അവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് കാവൽ ടീസർ റിലീസ് ചെയ്തത്.
കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിൽ ആക്ഷൻ സൂപ്പർ സ്റ്റാർ തിരിച്ചെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗും കൂടി ചേർന്നപ്പോൾ കാവൽ ടീസർ ആരാധകരെ ത്രസിപ്പിക്കുകയാണ്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാവൽ കൂടാതെ മറ്റു രണ്ടു ചിത്രങ്ങൾ കൂടി സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിലൊന്ന് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമാണ്