പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് മേനോൻ തമിഴിൽ ഒരു റൊമാന്റിക് ചിത്രം എടുക്കാൻ തീരുമാനിച്ചു. നായികമാരായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നടിമാരായ ഐശ്വര്യ റായിയെയും തബുവിനെയും തിരഞ്ഞെടുത്തു. സഹ നടന്മാരായി അജിത്തും അബ്ബാസും വന്നു. ഇന്ത്യൻ സിനിമയുടെ തന്നെ നാഴികകല്ലകാൻ പോകുന്ന ആ ചിത്രത്തിലെ റൊമാന്റിക്ക് ഹീറോ ആയി രാജീവ് മേനോൻ തിരഞ്ഞെടുത്തത് തമിഴിലെ അന്നത്തെ ചോക്ക്ലേറ്റ് റൊമാന്റിക് ഹീറോമാരായ വിജയ്‌യോ സൂര്യയോ മാധവനയോ ഒന്നുമല്ലായിരുന്നു.. പിന്നെ ആരായിരുന്നു എന്ന് ചോദിച്ചാൽ മലയാളത്തിന്റെ പൗരുഷത്തിന്റെ ആൾ രൂപമായിരുന്ന, യാത്രയും മണിവത്തൂരിലെ ആയിരം ശിവരാത്രികളും അഴകിയ രാവണനും മഴയെത്തും മുന്പെയും ശ്യാമയും പോലെയുള്ള മലയാളത്തിലെ എക്കാലത്തെയും വലിയ റൊമാന്റിക്ക് ഹിറ്റ് ചിത്രങ്ങളിലെ നായകനായ മമ്മൂട്ടിയെ ആയിരുന്നു തന്റെ സിനിമയിലെ റൊമാന്റിക്ക് ഹീറോ ആയി രാജീവ് മേനോൻ തിരഞ്ഞെടുത്തത്.
രാജീവ് മേനോന് തെറ്റിയില്ല. തമിഴിലെ അന്നുവരെയുള്ള ഏറ്റവും മികച്ച റൊമാന്റിക്ക് ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിക്കുന്ന ചിത്രമായി മാറി മമ്മൂട്ടി നായകനായ തമിഴ് റൊമാന്റിക്ക് ചിത്രമായ കണ്ട് കൊണ്ടെൻ കണ്ട് കൊണ്ടെൻ.
മേജർ ബാല എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും തമിഴ് പ്രേക്ഷകരുടെ മനം കവരുകയായിരുന്നു.
മമ്മൂട്ടിയും ഐശ്വര്യ റായിയും ചേർന്നുള്ള പ്രണയ -സെന്റിമെന്റ്സ് രംഗങ്ങൾ ഈ ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു.
തമിഴിൽ സൂപ്പർ ഹിറ്റ് വിജയം നേടിയ ആ കണ്ട് കൊണ്ടേന് ഇന്ന് 20 വയസ്സ് പൂർത്തിയാകുന്നു.
#20YearsOfKanduKondainKanduKondain