മഹാഭാരതത്തിൽ നിന്നും കർണ്ണന്റെ കഥ സിനിമയക്കാൻ തിരക്കഥ ഒരുക്കി കാത്തിരിക്കുകയാണ് സംവിധായകനും നടനുമായ പി ശ്രീകുമാർ. കർണ്ണന്റെ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ആ തിരക്കഥ ഹരിഹരൻ സംവിധാനം ചെയ്തു മമ്മൂട്ടി കർണ്ണാനായി അഭിനയിക്കണം എന്നാണ് ശ്രീകുമാറിന്റെ ആഗ്രഹം.
പതിനെട്ടു വർഷമായി തന്റെ മനസ്സിലുള്ള കർണ്ണനെ കടലാസിലേക്ക് പകർത്തിയും തിരുത്തിയും തേച്ചുമിനുക്കിയും ആ സൂപ്പർ സ്ക്രീപ്റ്റുമായി അദ്ദേഹം കാത്തിരിക്കുന്നു, തന്റെ ഡ്രീം പ്രോജെക്ട് സഫലമാകാൻ… വലിയ ക്യാൻവാസിലുള്ള സിനിമയ്ക്ക് പറ്റിയ ഒരു പ്രൊഡ്യൂസർ വന്നാൽ പ്രോജെക്ട് നടക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
രണ്ടു വർഷം മുൻപ് സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ പി ശ്രീകുമാർ പറഞ്ഞ ആ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.