അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു ട്യൂബ് ചാനൽ കലാ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കോട്ടയം നസീർ അവതരിപ്പിച്ചിരിക്കുന്ന പുതിയ വീഡിയോ ഏറെ ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ തകർപ്പൻ ചിത്രം വരയ്ക്കുന്നതിനൊപ്പം ഈ വീഡിയോയിൽ അദ്ദേഹത്തിന്റെ 11 കഥാപാത്രങ്ങളുടെ ഡയലോഗുകൾ അനുകരിക്കുന്നുമുണ്ട് കോട്ടയം നസീർ. വടക്കൻ വീരഗാഥ, പാഥേയം, അമരം, ദളപതി, കഥപറയുമ്പോൾ തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിക്കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
മമ്മൂട്ടിയോടൊപ്പം ‘കഥ പറയുമ്പോൾ’ , ‘പുത്തൻ പണം’, കടൽ കടന്നൊരു മാത്തുക്കുട്ടി’ തുടങ്ങിയ സിനിമകളിൽ കോട്ടയം നസീർ അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയെക്കുറിച്ച് സംസാരിക്കാൻ ഒരു വീഡിയോ എപ്പിസോഡ് മതിയാകില്ല എന്ന് പറയുന്ന നസീർ തന്റെ ട്യൂബ് ചാനലിൽ ഇനി വരുന്ന വീഡിയോകളിൽ അതിന് ശ്രമിക്കാം എന്നും പറയുന്നു