“സോപ്പിട്ട് കൈ കഴുകുന്നവന്‍ ചന്തു… മാസ്ക്കിട്ട് അങ്കം കുറിക്കുന്നവന്‍ ചന്തു.. അകലം പാലിച്ച് പൊരുതുന്നവൻ ചന്തു… തോൽപ്പിക്കാനാകില്ല കോവിഡേ..ചന്തുവിനെ തോല്പിക്കാനാകില്ല.. ”
എം ടിയുടെ തൂലികയിൽ വിരിഞ്ഞു മമ്മൂട്ടി അനശ്വരമാക്കിയ ഒരു വടക്കൻ വീരഗാഥയിലെ ക്ലാസും മാസ്സും ഇഴചേർന്ന ആ സൂപ്പർ ഹിറ്റ് ഡയലോഗ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചുവരുകളിൽ സ്ഥാനം പിടിക്കുകയാണ് !
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഒരുക്കിയ കാർട്ടൂൺ മതിലുകളിൽ ആണ്
ചന്തുവിന്റെ പ്രസിദ്ധമായ ആ ഡയലോഗ്.