യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആവേശതോടെയാണ് കാത്തിരിക്കുന്നത്. രണ്ടാം കൊറോണ തരംഗത്തിന് ശേഷം തുറന്ന കേരളത്തിലെ തിയേറ്ററുകൾക്ക് ആഘോഷിക്കാനുള്ള സിനിമ കൂടിയാണ് കുറുപ്പ്.
കേരളത്തിൽ മാത്രം 450 ൽ അധികം സ്ക്രീനുകളിൽ എത്തുന്ന ചിത്രം ലോകമെമ്പാടുമായി 1500ൽ പരം സ്ക്രീനുകളിലാണ് എത്തുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് റിലീസ് ആണിത്.
പ്രീ ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലേയും ബുക്കിംഗ് ഫുൾ ആയി. പലയിടത്തും മൂന്നും നാലും ദിവസത്തേക്കുള്ള ബുക്കിംഗ് ആണ് ഫുൾ ആയത്. പലയിടത്തും തിരക്ക് മൂലം രണ്ടും മൂന്നും സ്ക്രീനുകളിൽ കൂടി കുറുപ്പ് പ്രദർശിപ്പിക്കുകയാണ്. പ്രേക്ഷകരെ പോലെ തീയേറ്ററുകളും ഏറെ ആവേശത്തിലാണ്.
രണ്ടാം കൊറോണ തരംഗത്തിനു ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ അവർക്ക് വലിയ ആശ്വാസമായി മാറുകയാണ് കുറുപ്പ് എന്ന സിനിമ.
കഴിഞ്ഞ കൊറോണ കാലത്ത് തിയേറ്ററുകൾ തുറന്നപ്പോൾ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആയിരുന്നു തിയേറ്ററുകളിൽ ആളെക്കൂട്ടിയത് എങ്കിൽ രണ്ടാം കൊറോണ തരംഗത്തിനുശേഷം തീയേറ്ററുകൾ തുറക്കുമ്പോൾ മമ്മൂട്ടിയുടെ മകന്റെ ചിത്രം തീയേറ്റരുകാരുടെ രക്ഷയ്ക്ക് എത്തുന്നു എന്നതും പ്രത്യേകതയാണ്.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നവംബർ 12-നു എത്തുന്ന ഈ പാൻ ഇന്ത്യൻ സിനിമ 35 കോടി ബഡ്ജറ്റിലാണ് നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വെഫയർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റും ചേർന്നു നിർമ്മിച്ച ഈ ചിത്രത്തിൽ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്
ചിത്രത്തിന്റെ ട്രൈലെറും ഗാനങ്ങളും ഇതിനകം വൻ ട്രെൻഡിംഗ് ആയിക്കഴിഞ്ഞു.
ദുൽക്റിനു പുറമെ ഇന്ദ്രജിത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ, വിജയരാഘവൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന കുറുപ്പ് കോവിഡിന് ശേഷം തുറന്ന തിയേറ്ററുകൾക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുകയാണ്.
