Connect with us

Hi, what are you looking for?

Latest News

കുട്ടനാടിന്റെ ബ്ലോഗെഴുതാൻ മമ്മൂട്ടി.

ബ്ലോഗെഴുത്ത്‌ ആർക്കും അധികം പരിചിതമല്ലാത്ത സമയത്ത്‌ ബ്ലോഗെഴുത്ത്‌ ആരംഭിച്ച നടനാണ്‌ മമ്മൂട്ടി. സിനിമയുടെ തിരക്കുകൾക്കിടയിൽ ബ്ലൊഗെഴുത്ത്‌ തുടരാൻ കഴിയാതായതോടെ നിർത്തി. മറ്റു ചിലരെപ്പോലെ മറ്റാരെക്കൊണ്ടെങ്കിലു എഴുതിച്ച്‌ ആളാകാനും മമ്മൂട്ടി നിന്നില്ല.

ഈ ബ്ലോഗ്‌ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം മമ്മൂട്ടി വീണ്ടും ബ്ലോഗെഴുതാൻ പോകുന്നു എന്നറിഞ്ഞപ്പോഴാണ്‌. അതും ഒരു കുട്ടനാടൻ ബ്ലോഗ്‌… സംശയിക്കണ്ട; ഇത്‌ സോഷ്യൽ മീഡിയയിലെ ബ്ലോഗല്ല, മറിച്ച്‌ സിനിമയിലെ ബ്ലോഗാണ്‌.

തിരക്കഥാകൃത്ത്‌ സേതു ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന *ഒരു കുട്ടനാടൻ ബ്ലോഗ്‌* എന്ന ചിത്രത്തിൽ മമ്മൂട്ടിയാണ്‌ നായകൻ. കുട്ടനാടൻ പശ്ചാത്തലത്തിൽ പുതുമയാർന്ന ഒരു കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ലക്ഷ്മി റായി വീണ്ടുമെത്തുന്നു. അനു സിതാര, ലാലു അലക്സ്‌, നെടുമുടി, ഷംനാ കാസിം, ഗ്രിഗറി തുടങ്ങിയവരാണ്‌ മറ്റു പ്രമുഖ താരങ്ങൾ. മാർച്ച്‌ 19-ന്‌ ആലപ്പുഴയിൽ ചിത്രീകരണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A