Connect with us

Hi, what are you looking for?

Latest News

ഇരുപത് വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ നായികയായി അരങ്ങേറ്റം ; ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത് മകന്റെ ചിത്രത്തിലൂടെ : സന്തോഷം പങ്കുവച്ച് ലക്ഷ്മി ഗോപാലസ്വാമി

 

മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.

പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായികയായ ലക്ഷ്മി കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഭ്രമരം തുടങ്ങി പല മികച്ച കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു.

https://m.facebook.com/story.php?story_fbid=259746868848442&id=100044393920941

സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്തു നൃതരംഗത്തു സജീവമായ താരം ഒരിടവേളക്കു ശേഷം വീണ്ടും സജീവമാക്കുകയാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു മലയാളത്തിൽ എത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇപ്പോൾ ഇടവേളക്കു ശേഷം എത്തുന്നത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിലൂടെയാണ് എന്നതാണ് പ്രത്യേകത.

ദുൽഖർ നായകനും നിർമ്മാ തവും ആകുന്ന റോഷൻ ആൻഡ്റൂസിന്റെ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് തിരിച്ചു വരികയാണ്.

ഈ സന്തോഷം ലക്ഷ്മി ഗോപാലസ്വാമി തന്നെ തന്റെ ഫേസ് ബുക്കിലൂടെ പങ്കുവയ്ക്കുകയുണ്ടായി.

 

സെറ്റിൽ നിന്നും ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലക്ഷ്മി ഗോപാലസ്വാമി സന്തോഷം പങ്കുവെച്ചത്. ‘ദുൽഖർ സൽമാനൊപ്പം അദ്ദേഹാം നിർമിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 20 വർഷം മുമ്പ് ഞാൻ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്’. ലക്ഷ്മി ഗോപാലസ്വാമി ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്നു. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായികയായി അഭിനയിക്കുന്നത്. നടൻ മനോജ് കെ ജയൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ ഹോം ബാനറായ വേഫെയർ ഫിലിമാണ് ചിത്രം നിർമിക്കുന്നത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A