ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രത്തിനു പേരിട്ടു. നൻപകൽ നേരത്ത് മയക്കം എന്ന് പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പളനിയിൽ ആരംഭിച്ചു.
ആദ്യമായാണ് ലിജോ ജോസ് പല്ലിശ്ശേരി ഒരു മമ്മൂട്ടി ചിത്രം ഒരുക്കുന്നത്.
മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നവാഗത സംവിധായിക രതീന ഒരുക്കിയ പുഴു പൂർത്തിയാക്കിയ മമ്മൂട്ടി തെലുങ്കു ചിത്രമായ ഏജന്റ് ന്റെ ആദ്യ ഷെഡ്യൂളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് ഹംഗറി യിൽ നിന്നും തിരിച്ചെത്തിയത്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രത്തിനുശേഷം മമ്മൂട്ടി അഭിനയിക്കുന്നത് സിബിഐ അഞ്ചാം ഭാഗത്തിൽ ആണ്. കെ മധു എസ് എൻ സ്വാമി ടീം ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും.