മലയാള സിനിമാതാരങ്ങളുടെ ബർത്ത് ഡേ സ്പെഷ്യൽ മാഷപ്പ് വീഡിയോകൾ ഒരുക്കി ശ്രദ്ധേയനായ ലിന്റോ കുര്യന്റെ ഏറ്റവും പുതിയ വീഡിയോ ആയ മമ്മൂട്ടി പിറന്നാൾ സ്പെഷ്യൽ മാഷപ്പ് വീഡിയോ യൂട്യൂബ് ട്രെൻഡിംഗ് നമ്പർവൺ ആയി തുടരുന്നു.
6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഒരു ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ വിഭാഗങ്ങളിലുള്ള കഥാപാത്രങ്ങളെ കോർത്തിണക്കിയാണ് ലിന്റോ പുതിയ മമ്മൂട്ടി സ്പെഷ്യൽ മാഷപ്പ് വീഡിയോ ചെയ്തിരിക്കുന്നത്.
10 മണിക്കൂറിനുള്ളിൽ മൂന്നു ലക്ഷം കാണികളെ ആകർഷിച്ച ഈ വീഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർവൺ ആണ്.