തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പകരക്കാരൻ ഇല്ലാത്ത ചലച്ചിത്ര പ്രതിഭ ആയിരുന്നു ലോഹിതദാസ്. സൂപ്പർ താരങ്ങൾ അടക്കം ഉള്ള അഭിനേതാക്കൾക്ക് ശ്രദ്ധേയ കഥാപാത്രങ്ങൾ സംഭാവന ചെയ്ത ലോഹി നിരവധി പ്രതിഭകളെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അകാലത്തിൽ വേർപിരിഞ്ഞ ലോഹിയുടെ സിനിമകളും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നവയാണ്.കാഴ്ചവട്ടം എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറൽ ആവുകയാണ് ഇപ്പോൾ.കസ്തൂരിമാന്‍ റീമേക്ക് പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടിയാണ് ചേര്‍ത്തുപിടിച്ച് ശാസിച്ചതെന്നാണ് ലോഹിതദാസ് അന്ന് കുറിച്ചത്.
മമ്മൂട്ടിയെക്കുറിച്ച് ലോഹിയുടെ വാക്കുകൾ – “നടുക്കടലിൽ അശരണനായി ഞാൻ ഒറ്റപ്പെട്ടു പോയ സമയത്ത് എന്റെ ഫോണിലേക്ക് ഒരു വിളി വന്നു. ഞാനാ..മമ്മൂട്ടി..താനെവിടെയാണ്? ഞാൻ ചെന്നൈയിലാണ് മമ്മൂക്ക” അവിടെ ഭയങ്കര മഴയല്ലേ..പിന്നെ താനെന്തിനാ അവിടെ നിൽക്കുന്നത്..വേഗം രക്ഷപ്പെട്ട് പോര്..ഞാനുണ്ട് ഇവിടെ. തമ്മിൽ കണ്ടപ്പോൾ ശകാരിക്കുമെന്ന് വിചാരിച്ചു..പക്ഷേ അതുണ്ടായില്ല.ഒരു കാരണവരെ പോലെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു കൊണ്ട് സ്നേഹാർദ്രമായ ശബ്ദത്തിൽ കുറേ സംസാരിച്ചു,അതെന്റെ മനസ്സിന്റെ തീയാറ്റി..പിന്നെ അലക്ഷ്യഭാവത്തോടെ പറഞ്ഞു. താൻ വിഷമിക്കണ്ട..പോയത് പോയി,തന്റെ ഈ ഉൾവലിയുന്ന സ്വഭാവം മാറ്റണം..എന്നിൽ നിന്നൊക്കെ താൻ വിട്ടുപോവുകയാണ് ചെയ്തത്..താൻ എന്നെ വിട്ടാലും ഞാൻ തന്നെ വിടില്ല..തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല,തന്റെ കയ്യിൽ കോപ്പുള്ളത് കൊണ്ടാ”
