മലയാള സിനിമയിൽ എഡിറ്റർ എന്ന നിലയിൽ പ്രശസ്തനായ വ്യക്തിയാണ് മഹേഷ് നാരായണൻ. മഹേഷ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ ‘ടേക്ക് ഓഫ്’ ബോക്സോഫീസ് വിജയത്തോടൊപ്പം നിരവധി അംഗീകാരങ്ങളും പ്രശംസയും നേടിയെടുത്തിരുന്നു. പാർവ്വതി നായികയായ ചിത്രത്തിൽ ശ്രാദ്ധേയമായ വേഷത്തിൽ ഫഹദ് ഫാസിലും ഉണ്ടായിരുന്നു.
ടേക് ഓഫിനു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച ചിത്രമാണ് മാലിക്. ഇക്കഴിഞ്ഞ വെക്കേഷന്ന് സീസണിൽ റിലീസ് പ്ളാൻ ചെയ്തുകൊണ്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയത്. ബീമാപള്ളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ സുലൈമാൻ എന്ന 25 തൊട്ട് 60 വയസ്സുവരെയുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ കരിയറിൽ തന്നെ ശ്രദ്ധെയമായേക്കാവുന്ന വേഷമാണ് മാലിക്കിലേത്. എന്നാൽ കൊറോണ മൂലമുള്ള ലോക് ഡൗണിനെ യേറ്ററുകൾ തിയേറ്ററുകൾ അടച്ചതോടെ മാലിക്കിന്റെ റിലീസും അനിശ്ചിതത്ത്വത്തിലായി.
ലോക് ഡൗണിന്റെ ഗ്യാപ്പിൽ ഒരു ചെറിയ ചിത്രം -അതും ഒ.ടി.ടി പ്ളാറ്റ്ഫോമിനു വേണ്ടി മഹേഷും ഫഹദും ചേർന്ന് ഒരുക്കി. ആ ചിത്രമാണ് ‘സീ യു സൂൺ’. ഇപ്പോൾ ആമസോൺ പ്രൈമിൽ എത്തുകയാണ് ഈ ചിത്രം. സ്പതംബർ ഒന്നിനാണ് ചിത്രം എത്തുന്നത്. ഫഹദിനു പുറമേ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാൻ വേഷത്തിൽ. പൂർണ്ണമായും ഐ ഫോണിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തിറങ്ങും.
