ടേക്ക് ഓഫ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.ഒരു കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലെർ കാറ്റഗറിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 20 വയസ്സുമുതൽ 56 വയസ്സുവരെയുള്ള സുലൈമാൻ മാലിക്കിന്റെ പോരാട്ട വീരങ്ങളുടെ കഥ പറയുന്നു.മൂന്ന് ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

തുറയിലുള്ളവര്‍ക്ക് അയാള്‍ നായകനാണ്. പ്രതിസന്ധികളെ പൊരുതി ജയിക്കുന്ന മാലിക്കിന്റെ ജിവിതമാണ് സിനിമ. 27 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.മഹേഷ് നാരായണൻ – ഫഹദ് കൂട്ട് കെട്ടിൽ നേരത്തെ പുറത്തിറങ്ങിയ ടേക്ക് ഓഫും ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു. ഒട്ടനവധി പുരസ്കാരങ്ങളും, അംഗീകാരങ്ങളുമാണ് ടേക്ക് ഓഫ് നേടിയെടുത്തത്. അതെ കൂട്ട് കെട്ടിൽ മറ്റൊരു ചിത്രം കൂടി, ആരാധകരും, സിനിമാ ലോകവും കാത്തിരിക്കുകയാണ് സുലൈമാൻ മാലിക്കിനെ കാണാൻ.
വൻ താര നിര തന്നെ ചിത്രത്തിൽ ഫഹദിനൊപ്പം ഉണ്ട്.ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന് ശ്യാമിന്റേതാണ് സംഗീതം. അന്‍വര്‍ അലി വരികളെഴുതിയിരിക്കുന്നു. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ വിറ്റേക്കറാണ് കൊറിയോഗ്രഫര്‍. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്സ് മെന്‍, അപ്പോകാലിപ്സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കറായിരുന്നു. സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനിംഗും വിഷ്ണു ഗേവിന്ദും ശ്രീ ശങ്കറും സൌണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ രചനയും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നതും മഹേഷ് തന്നെയാണ്.
ഫഹദ് ഫാസിലിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആണ് മാലിക്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിലിൽ വിഷു റിലീസ് ആയി തീയ്യറ്ററുകളിൽ എത്തും. ആൻ മെഗാ മീഡിയയാണ് ചിത്രം തീയ്യറ്ററുകളിൽ എത്തിക്കുന്നത്.
#Malik Second Poster is here, Coming Soon To Cinemas ! 😊😊 @AJFilmCompany @IamAntoJoseph @NetworkCarnival pic.twitter.com/ymTgQY5fdc
— Aan Mega Media (@AanMegaMedia) March 4, 2020
