ടേക്ക് ഓഫ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.ഒരു കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലറായാണ് ബിഗ് ബഡ്ജറ്റ് ചിത്രമായ മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മുമ്പെങ്ങും മലയാളസിനിമ കാണാത്ത ഫഹദ് ഫാസിലിനെയാണ് മാലിക്കിന്‍റെ ഫസ്റ്റ് ലുക്കില്‍ പ്രേക്ഷകര്‍ കണ്ടത്. 57 കാരനായ സുലൈമാന്‍റെയും അയാളുടെ തുറയുടേയും കഥയാണ് ചിത്രം പറയുന്നത്.
#Mālik First Look 😊🙏 pic.twitter.com/s2FQP587Em
— Anto Joseph (@IamAntoJoseph) January 18, 2020
തുറയിലുള്ളവര്‍ക്ക് അയാള്‍ നായകനാണ്. പ്രതിസന്ധികളെ പൊരുതി ജയിക്കുന്ന മാലിക്കിന്‍റെ ജിവിതമാണ് സിനിമ. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് ചിത്രമെന്നാണ് സംവിധായകന്‍ മഹേഷ്‍ നാരായണന്‍ പറഞ്ഞിരിക്കുന്നത്. 20 കിലോയോളമാണ് ചിത്രത്തിനായി ഫഹദ് തന്‍റെ ശരീരഭാരം കുറച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ഫഹദിനെ കണ്ട് ആരാധകരും സിനിമാ ലോകവും ഞെട്ടി. 27 കോടി മുതല്‍മുടക്കില്‍ ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ നാളെ വൈകീട്ട് (4-3-2020) വൈകുന്നേരം 6 മണിക്ക് പുറത്തിറക്കും.
ഫഹദിനുപുറമെ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കില്‍ അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. അന്‍വര്‍ അലി വരികളെഴുതിയിരിക്കുന്നു. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ വിറ്റേക്കറാണ് കൊറിയോഗ്രഫര്‍. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍, അപ്പോകാലിപ്‌സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കറായിരുന്നു. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും വിഷ്ണു ഗേവിന്ദും ശ്രീ ശങ്കറും സൌണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ രചനയും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നതും മഹേഷ് തന്നെയാണ്.
Stay '#Malik'ed..!
— Sreedhar Pillai (@sri50) March 2, 2020
Second poster from #fahadhfaasil’s next #Malik will reach on 04/03/2020 at 6 P M. @AJFilmCompany @AanMegaMedia pic.twitter.com/SPAH1iV8eC
ഫഹദ് ഫാസിലിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആണ് മാലിക്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിലിൽ വിഷു റിലീസ് ആയി തീയ്യറ്ററുകളിൽ എത്തും. ആൻ മെഗാ മീഡിയയാണ് ചിത്രം തീയ്യറ്ററുകളിൽ എത്തിക്കുന്നത്.
