ഇന്നലെ മീഡിയക്കാർക്ക് ഒരു മമ്മൂട്ടി ദിനം ആയിരുന്നു. ഭീഷ്മ പർവത്തിന്റെ പത്രസമ്മേളനവും മീഡിയ പ്രൊമോഷനുമായും ബന്ധപ്പെട്ടു ഇന്നലെ കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് മീഡിയക്കാർക്ക് മുന്നിൽ താരമായി മമ്മൂട്ടി നിറഞ്ഞുനിൽക്കുകയായിരുന്നു. പത്രക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ പറഞ്ഞും രസകരമായ കൗണ്ടറുകൾ അടിച്ചും പത്രസമ്മേളനം ഏറെ എനെർജറ്റിക്കും അതേസമയം രസകരവുമാക്കിത്തീർത്ത് മമ്മൂട്ടി മമ്മൂട്ടി വേദി കൈയിലെടുത്തു. ഫാൻ ഫൈറ്റും ഡീഗ്രേഡിങ്ങും അടക്കം സമകാലിക മലയാള സിനിമയിലെ വിവാദ വിഷയങ്ങളെ കുറിച്ചും മമ്മൂട്ടി വ്യക്തമായ മറുപടി നൽകി. 12 മണിയ്ക്ക് തുടങ്ങിയ പത്രസമ്മേളനം ഒരു മണിക്കൂർ നീണ്ടു കൃത്യം ഒരു മണിയ്ക്ക് തീർന്നു. ലഞ്ച് ബ്രേക്കിനു ശേഷം ചാനലുകൾക്കും പ്രധാന ഓൺലൈൻ മീഡിയകൾക്കുമുള്ള പ്രൊമോ ഇന്റർവ്യൂ. അവിടെയും ഏറെ ഉത്സാഹത്തോടെയായിരിന്നു മമ്മൂട്ടി. ഭീഷ്മയെ കുറിച്ചുള്ള നല്ല പ്രതീക്ഷകൾ മമ്മൂട്ടിയുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. എങ്കിലും മമ്മൂട്ടി ഏറെ കരുതലോടെ തന്നെ സിനിമയെ കുറിച്ചുള്ള തന്റെ നയം വ്യക്തമാക്കി..
“സിനിമയെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല. ഇത് അങ്ങനെ ഉള്ള സിനിമ ആണ് എന്നോ ഇങ്ങനെ ഉള്ള സിനിമ ആണ് എന്നോ ഇത് വരെ കാണാത്ത ഒരു സിനിമ ആയിരിക്കും എന്നോ ഒന്നും പറയുന്നില്ല. സിനിമ കണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ കിട്ടിയാൽ സന്തോഷം.”
“Full Properly defined characters ആണ്, ഒരു കഥാപാത്രത്തെയും നമ്മൾ മറന്നു പോവില്ല, അതുപോലെ അവരുടെ പെർഫോമൻസും…ഇതാണ് എനിക്ക് തോന്നിയത്.. ഞാൻ ഗ്യാരന്റി ഒന്നും പറയുന്നില്ല നിങ്ങൾക്ക് നിങ്ങടെ അഭിപ്രായം പറയാം…”
*****
സി ബി ഐ സീരീസിലെ അഞ്ചാം ഭാഗമായ സിബിഐ ഫൈവ് ദി ബ്രെയിൻ ഞായറാഴ്ചയാണ് മമ്മൂട്ടി പൂർത്തിയാക്കിയത്. ഏകദേശം മൂന്നു മാസത്തോളം മമ്മൂട്ടി ഈ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു. സേതുരാമയ്യർ എന്ന കതപാത്രവുമായി ബന്ധപ്പെട്ട് ദി ന്യു ഇന്ത്യൻ എക്സ്പ്രസിൽ മമ്മൂട്ടിയെ കുറിച്ചു ആൾ ഇന്ത്യ എഡിഷനിൽ വന്ന ഫുൾ പേജ് ആർട്ടിക്കിൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഒരു നടനെ കുറിച്ചു ഇന്ത്യൻ എക്സ്പ്രസിൽ ഫുൾ പേജ് ആർട്ടിക്കിൾ വരുന്നത്.
സിബിഐ പൂർത്തിയാക്കി, കേരളത്തിൽ ഭീഷ്മയുടെ പ്രമോഷൻ പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം മമ്മൂട്ടി ഇന്ന് ദുബായിലെത്തി. ഭീഷണിയുടെ ഓവർസീസ് പാർട്ണർമാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സംഘടിപ്പിക്കുന്ന ഭീഷ്മ പർവ്വതത്തിന് ബ്ലോബ് ലോഞ്ചിൽ മമ്മൂട്ടി പങ്കെടുക്കും. മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയോടുള്ള ആദരസൂചകമായി ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ മമ്മൂട്ടിയെ ആദരിക്കുന്ന ചടങ്ങിനും ഇന്ന് സാക്ഷ്യം വഹിക്കും.
ദുബായിൽ നിന്നും നേരെ തെലുങ്ക് ചിത്രമായ ഏജന്റ്ന്റെ സെക്കന്റ് ഷെഡ്യൂളിൽ പങ്കെടുക്കും. ഒരാഴ്ചത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഭീഷ്മ പർവം മാർച്ച് മൂന്നിനു തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ബിഗ് ബി യ്ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ആ ആവേശത്തിന് പ്രധാന കാരണം.
പുഴു, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ. എം ടി യുടെ ആന്തോളജി ചിത്രങ്ങളുടെ ഭാഗമായ ലിജോ ജോസ് പല്ലിശേരി ചിത്രമാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രോജെക്ട്.
കെട്യോളാണ് എന്റെ മാലാഖയ്‌ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയുന്ന ചിത്രം, ഷാജി പാടൂർ ചിത്രം, മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് തുടർന്ന് മമ്മൂട്ടിയുടെ ലിസ്റ്റിൽ ഉള്ള പ്രോജെക്ട്ടുകൾ.
