Connect with us

Hi, what are you looking for?

Latest News

മലപ്പുറത്തെ പാവപ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്ക് മമ്മൂട്ടിയുടെ വക സ്മാര്‍ട്ട് ഫോണുകള്‍

 

സഹായം നല്‍കുന്നത് പി.വി അബ്ദുല്‍ വഹാബ് എംപിയുടെ ‘ഡിജി ഡ്രീംസ്’ പദ്ധതി വഴി

മലപ്പുറത്തെ നിര്‍ധനരായ 20വിദ്യാര്‍ത്ഥികള്‍ക്ക് സിനമാതാരം മമ്മൂട്ടി സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കും. മുസ്ലിംലീഗിന്റെ രാജ്യസഭാ എംപിയായ പി.വി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ‘ഡിജി ഡ്രീംസ്’ സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിലാണ് താരത്തിന്റെ സഹായം നല്‍കുന്നത്. ഇന്ന് ചടങ്ങിന് തുടക്കം കുറിക്കും.ചാലിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം അകമ്പാടം പാലച്ചുവടില്‍ ഓണ്‍ലൈന്‍ വഴി സിനിമാതാരം മമ്മുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും.
പദ്ധതിയിലൂടെ നിര്‍ധനരായ 20 വിദ്യാര്‍ത്ഥികള്‍ക്ക് മമ്മുട്ടിയുടെ വകയായുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എംപി സമ്മാനിക്കും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അമല്‍ കോളജിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ഫോണും, ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കും. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്, അരോഗ്യ, സാംസ്‌കാരിക, ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. കൂടാതെ മാതാപിതാക്കള്‍ക്കും ക്ലാസ് നല്‍കും.ലൈഫ് സ്‌കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ അറിയിപ്പുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അറിയിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി നിലവില്‍ വിവിധ സംഘടനകള്‍ സ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫോണും ടി.വിയും സമ്മാനിക്കുന്നുണ്ടെങ്കിലും കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഇവ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പി.വി അബ്ദുല്‍ വഹാബ് എംപിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സ്വപ്നമെന്ന പേരില്‍ ഡിജി ഡ്രീംസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അര്‍ഹരായവരെ കണ്ടെത്തിയാണ് സ്മാര്‍ട്ട് ഫോണുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles