Connect with us

Hi, what are you looking for?

Features

പതിറ്റാണ്ടിലെ മമ്മൂട്ടി. വാണിജ്യ വിജയങ്ങളും കഥാപാത്ര വൈവിധ്യങ്ങളും

പതിറ്റാണ്ടിലെ മലയാള സിനിമയുടെ കണക്കെടുപ്പുകളും ചർച്ചകളും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും തുടരുകയാണ്. എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിന്റെ മഹാനടൻ നിറഞ്ഞു നിന്ന പത്ത് ചലച്ചിത്ര വർഷങ്ങളാണ് കടന്നു പോയത്. ബെസ്റ്റ് ആക്ടറും പ്രാഞ്ചിയേട്ടനും കുട്ടിസ്രാങ്കും പോക്കിരിരാജയുമൊക്കെയായി വാണിജ്യ വിജയങ്ങളും ഗംഭീര വേഷപ്പകർച്ചകളുമായി കളം നിറഞ്ഞ 2010 ന് ശേഷമാണ് വിടപറഞ്ഞ പതിറ്റാണ്ടിലേക്കു മെഗാസ്റ്റാർ തന്റെ അജയ്യമായ ചലച്ചിത്ര യാത്ര ആരംഭിച്ചത്.

കഴിഞ്ഞ പത്തുവർഷത്തെ സിനിമകളിൽ മമ്മൂട്ടി പകർന്നാടിയ വേഷപ്പകർച്ചകളിൽ തലയെടുപ്പോടെ നിൽക്കുന്നവ നിരവധിയാണ്. ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾ താണ്ടി, മലയാളത്തിന്റെ പകരക്കാരനില്ലാത്ത അഭിനയപ്രതിഭ പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളേയും സമ്മാനിച്ചു കഴിഞ്ഞ ദശാബ്ദം. തമിഴിൽ പേരൻപ് എന്ന ചിത്രത്തിലെ അമുദവൻ എന്ന കഥാപാത്രം മമ്മൂട്ടിയുടെ വിസ്‌മയകരമായ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞവയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ചലച്ചിത്ര മേളകളിൽ ഗംഭീര അഭിപ്രായം നേടാൻ ഈ സിനിമയ്ക്കും കഥാപാത്രത്തിനും കഴിഞ്ഞു. തെലുഗ് ജനതയുടെ വികാരമായ വൈ.എസ് ആർ മമ്മൂട്ടിയിലൂടെ വെള്ളിത്തിരയിൽ പുനർജനിച്ചതും മലയാള സിനിമയ്ക്ക് കൂടി അഭിമാനകരമായ നേട്ടമായി. ശിക്കാരി എന്ന സിനിമയിലൂടെ കന്നടയിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായി .അന്യ ഭാഷകളിൽ എത്തുമ്പോഴും നടൻ, താരം എന്നീ നിലകളിൽ തന്റെ അഭിനയ മികവ് അടയാളപ്പെടുത്തുന്നതരം കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കുന്നതിലും അവയെ പൂർണതയോടെ വെള്ളിത്തിരയിൽ എത്തിക്കുന്നതിലും മമ്മൂട്ടി പുലർത്തുന്ന നിഷ്ക്കർഷ മറ്റ് അഭിനേതാക്കൾക്കും മാതൃകയാണ്. ‘ദി ഫെയ്‌സ് ഓഫ് ഇന്ത്യൻ സിനിമ’ എന്ന് അന്യഭാഷാ ചലച്ചിത്രപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോൾ ആദരിക്കപ്പെട്ടത് മലയാള സിനിമ കൂടിയാണ്.

‘ഉണ്ട’ എന്ന സിനിമയിലെ മണി സാർ എന്ന പോലീസ് വേഷം മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയ മികവിന് ഒരിക്കൽ കൂടി അടിവരയിടുന്നതായി. ‘മുന്നറിയിപ്പി’ലെ സി.കെ രാഘവൻ മമ്മൂട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ്. പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ ചലച്ചിത്ര പ്രേമികൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന മമ്മൂട്ടികഥാപാത്രങ്ങളുടെ നിരയിൽ ഇടംപിടിച്ചു.കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി വർഷം, ഇമ്മാനുവൽ, അങ്കിൾ തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി തിളങ്ങി. മാത്തുക്കുട്ടി, നിത്യാനന്ദ ഷേണായി,ബാവൂട്ടി,സാംസൺ തുടങ്ങിയ കഥാപാത്രങ്ങളൊക്കെ വ്യത്യസ്തത നിറഞ്ഞവായിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായി മാറിയ നിരവധി സിനിമകളുടെ അമരത്തും തലയെടുപ്പോടെ നിലനിൽക്കാൻ മെഗാസ്റ്റാറിന് സാധിച്ചു. ഭാസ്‌ക്കർ ദി റാസ്‌ക്കൽ, മധുരരാജ, മാസ്റ്റർ പീസ്, രാജാധിരാജ, എബ്രഹാമിന്റെ സന്തതികൾ, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്‌, ഗ്രേറ്റ് ഫാദർ , ഇമ്മാനുവൽ, വർഷം, കസബ, ഷൈലോക്ക് തുടങ്ങിയ സിനിമകൾ വൻ വിജയങ്ങളായി. ബാല്യകാലസഖി, മാമാങ്കം തുടങ്ങിയ സിനിമകളിലൂടെ ചരിത്ര സിനിമകളുടെ ഭാഗമായ മമ്മൂട്ടി നിരവധി പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ പത്ത് വർഷങ്ങളാണ് കടന്നു പോകുന്നത്

ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ സംഘടനകളിൽ മമ്മൂട്ടി എന്ന മനുഷ്യ സ്നേഹിയുടെ സജീവ സാന്നിധ്യം തുടർന്നു. സാമൂഹ്യ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും കേരളം സാകൂതം വീക്ഷിച്ചു. കോവിഡ് എന്ന മഹാമാരി ലോകത്തെ നടുക്കിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ സജീവമായി ഇടപെടാൻ അദ്ദേഹം ശ്രദ്ധിച്ചു. മുന്നറിയിപ്പുകളും കരുതലും എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുവെന്ന്‌ മമ്മൂട്ടി ഓർമിപ്പിച്ചുകൊണ്ടിരുന്നു. മതങ്ങൾ സൃഷിടിക്കുന്ന വേലിക്കെട്ടുകൾ മനുഷ്യ മനസ്സുകളിൽ കാലുഷ്യം നിറയ്ക്കുന്ന വർത്തമാനകാലത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയുടെ വാക്കുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നവയാണ്.സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്നും, സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒന്നിന്റേയും അതിർവരമ്പുകളില്ലാതെ മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന നല്ല നാളുകൾ ഉണ്ടാകട്ടെ എന്ന മമ്മൂട്ടിയുടെ പ്രത്യാശ മനുഷ്യ സ്നേഹികളായ ഓരോരുത്തരുടേതുംകൂടിയാണ്. മലയാള മനോരമ ‘റോൾ മോഡൽ ഓഫ് ദി ഇയർ’ എന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും തലമുറകൾക്ക് റോൾ മോഡലായി നിലകൊള്ളുകയാണ് മലയാളത്തിന്റെ ഒരേയൊരു മമ്മൂട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Exclusive

മീശ മാധവൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, നരൻ, രക്ഷാധികാരി ബൈജു തുടങ്ങിയ വമ്പൻ വിജയങ്ങൾ സൃഷ്ടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. ദിലീപ്, മോഹൻലാൽ, ബിജു മേനോൻ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം...

Film News

മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള വാർത്ത ഏറെ ആവേശത്തോടെയാണ് ചലച്ചിത്രപ്രേമികൾ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നവാഗതനായ ഷിബു ബഷീറിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മുരളി ഗോപി.”നവാഗത സംവിധായകൻ ഷിബു...

Latest News

മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവും മിക്ക തിരഞ്ഞെടുപ്പുകളിലും മാധ്യമങ്ങളിൽ നിറയാറുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻ നിർത്തിയും ഇത്തരത്തിൽ ചർച്ചകൾ ഉയർന്നു വന്നിരുന്നു . സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ...

Latest News

മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തെക്കുറിച്ചുള്ള വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ബാബു നിർമിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ...

© Copyright 2021 Mammootty Times | Designed & Managed by KP.A