കോവിഡ് കാലം തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക്. ഏകദേശം 300 ദിവസങ്ങൾക്കു ശേഷം മമ്മൂട്ടി വീണ്ടും ഇന്ന് ലൊക്കേഷനിൽ മൂവി ക്യാമറക്ക് മുൻപിലെത്തി. മമ്മൂട്ടി
കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി അഭിനയിക്കുന്ന ‘വണ്‍’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനാണ് മമ്മൂട്ടി എറണാകുളത്തെ ലൊക്കേഷനില്‍ എത്തിയത്.
രണ്ടു ദിവസത്തെ ചിത്രികരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു മമ്മുട്ടിക്കുണ്ടായിരുന്നത് .
വൺ പൂർത്തിയാക്കിയ മമ്മൂട്ടി ഇനി അമൽ നീരദ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. തുടർന്ന് മമ്മൂട്ടിയുടെ പേഴ്സ്നൽ അസിസ്റ്റന്റ് ജോർജ്ജ് നിർമ്മിച്ചു പുതുമുഖ സംവിധായിക രജീഷ ഒരുക്കുന്നചിത്രത്തിൽ ആകും മമ്മൂട്ടി അഭിനയിക്കുക. ശേഷം സിബിഐ അഞ്ചാം ഭാഗത്തിൽ ജോയിൻ ചെയ്യും.
ഇതേ സമയം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. കോവിഡ് ലോക് ഡൌൺ കഴിഞ്ഞ് തുറന്ന തിയേറ്ററുകളിൽ ആദ്യമെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാകും പ്രീസ്റ്റ്. ഫെബ്രുവരി നാലിനാണ് പ്രീസ്റ്റ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഗാനഗന്ധര്‍വനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വൺ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്ന വൺ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ്.
വൈവിധ്യമായ കഥകള്‍ പറഞ്ഞു മലയാള പ്രേക്ഷകരെ സ്വാധീനിച്ച പ്രശസ്ത തിരക്കഥാകൃത്തുക്കളും സഹോദരങ്ങളുമായ ബോബി-സഞ്ജയ് ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി എഴുതുന്ന തിരക്കഥ കൂടിയാണ്. ഛായാഗ്രഹണം ആര്‍. വൈദി സോമസുന്ദരം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
മമ്മൂട്ടി, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘വണ്‍’ വിഷുവിന് പ്രദര്‍ശനത്തിനെത്തും
https://neestream.com/login