ആരായിരുന്നു ആ മനുഷ്യൻ?
സത്യൻ അന്തിക്കാട് പറഞ്ഞു “മമ്മൂട്ടി സിനിമ യിൽ വരുന്ന കാലത്ത് തന്റെ മകൻ ജനിച്ചിട്ടില്ല.. പിന്നീട് തന്റെ മകൻ മമ്മൂട്ടി ക്ക് വേണ്ടി കയ്യടിച്ചു, ഇന്ന് തന്റെ മകന്റെ മകന്റെ hero യും മമ്മൂട്ടി തന്നെ “.. അതായിരുന്നു ആ നടനെ തലമുറകളുടെ നായകൻ എന്ന് വിശേഷിപ്പിച്ചത്..
അനൂപ് മേനോൻ പറഞ്ഞത് പോലെ “മമ്മൂട്ടി യെ കണ്ടവർ, യേശുദാസ് ന്റെ ശബ്ദം കേട്ടവർ.. ഇവർക്കൊന്നും ബോളിവുഡ് നടന്മാരിൽ പോലും ഒരു Stardom feel ചെയ്യില്ല.. കാരണം ഇത്ര charismatic ആയ മറ്റൊരു നടനെ കണ്ടെത്തുക അത്ര എളുപ്പം അല്ല.. തന്റെ 69 ആം വയസ്സിൽ പോലും..
എന്താണ് ഈ മനുഷ്യന്റെ ഉള്ളിലെ തീ.. ഇന്നും ഇങ്ങനെ Active ആയി നിൽക്കാൻ.. അതിന് അദ്ദേഹം പറഞ്ഞ ഉത്തരം തന്നെ പറയാം.. ആർത്തി.. പണത്തോടുള്ള ആർത്തി അല്ല.. സിനിമയോടുള്ള ആർത്തി.. അഭിനയത്തോടുള്ള അഭിനിവേശം..
തന്റെ ശരീരവും ആരോഗ്യവും നന്നായി ഇരുന്നാൽ മാത്രമേ താൻ ഒരു നല്ല നടൻ ആകൂ എന്ന് മനസ്സിലാക്കിയ മനുഷ്യൻ അതിന് വേണ്ടി ഒരുപാട് effort എടുത്തിട്ടുണ്ട്..
ഒരു Born actor ഒന്നും ആയിരുന്നില്ല ആ മനുഷ്യൻ.. മറ്റുള്ള നടൻമാർ അഭിനയിക്കുന്നത് കണ്ടു അതുപോലെ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ട് സിനിമയിൽ വന്ന വ്യക്തി.. ഏത് സംവിധായകനെ കണ്ടാലും തനിക്കു chance ചോദിക്കാൻ മടി ഇല്ല എന്ന് തുറന്നു പറഞ്ഞ നടൻ.. ഇന്നും അത് തുടരുന്നു.. അവിടെ നിന്ന് 3 National award ഉൾപ്പടെ നേടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ സിംഹസനത്തിൽ ഒരു സ്ഥാനം നേടി എടുത്തു..
മലയാളത്തിൽ ഇനി ആര് വരും
ഒരേ സമയം ആട്യത്തമുള്ള മന്നാടിയാർ ആകാനും വിരൂപി ആയ പുട്ടുറുമ്മീസ് ആവാനും
ചന്തു ആകാനും വാറുണ്ണി ആകാനും
സേതുരാമയ്യർ ആകാനും മാധവൻ ആകാനും
ബഷീർ ആകാനും അംബേദ്‌കാർ ആവാനും
രാഘവൻ നായർ ആകാനും അച്ചൂട്ടി ആകാനും
ബിലാൽ ആകാനും പ്രാഞ്ചിയേട്ടൻ ആകാനും
ഇന്ത്യൻ സിനിമ എക്കാലവും കണ്ട ഏറ്റവും മികച്ച Versatile Actors ല് ഒരാൾക്ക്.. മലയാള സിനിമ കണ്ട മഹാനടന് പിറന്നാൾ ആശംസകൾ ❤️
മമ്മൂട്ടി എന്ന മൂന്ന് അക്ഷരം ഇല്ലാതെ മലയാള സിനിമ പൂർത്തി ആവില്ല.. ഇനിയും കാലങ്ങളോളം നിങ്ങൾ ഇവിടെ വേണം.. ഞങ്ങളെ ത്രസിപ്പിക്കാൻ, വിസ്മയിപ്പിക്കാൻ.. ❤️
(അമൽ പ്രതീഷ് )
