Connect with us

Hi, what are you looking for?

Features

ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

കട്ടപ്പന : അഡ്വ :ഡീൻ കുര്യാക്കോസ് എംപി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൌണ്ടേഷനും മലയാളത്തിന്റെ മെഗാസ്റ്റാർ പത്മശ്രീ മമ്മൂട്ടിയുടെ കെയർ &ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി ഇടുക്കി കോഴിമലയിൽ സൗജന്യ നേതൃ ചികിത്സാ ക്യാമ്പ് നടത്തി.

മുരിക്കാട്ടുകുടി വികാസ് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

അഡ്വ:ഡീൻ കുര്യാക്കോസ് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോഴിമല പോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് സൗജന്യമായി ക്യാമ്പ് നടത്തുവാൻ സന്നദ്ധമായി മുന്നോട്ടുവന്ന ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും, കെയർ &ഷെയർ ഫൗണ്ടേഷനും എംപി നന്ദി അറിയിച്ചു.

വാർഡ് മെമ്പർ ലിനു ജോസ് അധ്യക്ഷത വഹിച്ചു,മമ്മൂട്ടി കെയർ &ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ എംഡി ഫാ :തോമസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി

കോഴിമല രാജാവ് – രാമൻ രാജ മന്നാൻ ചടങ്ങിൽ മുഖാഥിതി ആയിരുന്നു.

ശ്രീ. സാബു കോട്ടപ്പുറം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ പ്രതിനിധികൾ, &ഷെയർ ഫൌണ്ടേഷൻ, ഇടുക്കി കെയർ ഫൌണ്ടേഷൻ ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

O/o ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി, തൊടുപുഴ

ഫോൺ – 9446132658,04862 222266

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles