മലയാളം പറയുന്ന ഈ പഞ്ചാബുകാരൻ ഒമാനിലെ പ്രവാസികൾക്ക് ഒരു കൗതുകമാണ് . കഴിഞ്ഞ ഇരുപത് വർഷമായി ഒമാനിലുള്ള നരീന്ദർ സിംഗ് ജോലി നന്നായി ചെയ്യുന്നതിന് വേണ്ടിയാണ് മലയാളം സംസാരിക്കാൻ പഠിച്ചത്.
ഇദ്ദേഹത്തെ ഒമാനിലെ മലയാളികൾ മലയാളി സിംഗെന്നാണ് വിളിക്കുന്നത്. കൊക്കോളയിൽ അസിസ്റ്റന്‍റ് സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന നരീന്ദർ സഹായിയിൽ നിന്നാണ് മലയാളം പഠിച്ചത്. നരീന്ദർ സിംഗ് മലയാളം സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
മലയാള സിനിമകൾ കാണാറുള്ള ഈ ‘മല്ലു സിംഗ്’ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ്.
“ഭയകര ഇഷ്ടമാണ് എനിയ്ക്ക് മമ്മൂട്ടിയെ. മമ്മൂട്ടിയുടെ ഒരു പടവും ഞാൻ മിസ് ചെയ്യാറില്ല.സമയം കിട്ടുമ്പോഴൊക്കെ ടിവി യിൽ വരുന്ന മമ്മൂട്ടി ചിത്രങ്ങളും കാണും.
” നരീന്ദർ സിംഗ് പറയുന്നു.
കേരളത്തിലെ പഞ്ചാബികളുടെ കഥ പറഞ്ഞ പഞ്ചാബി ഹൗസും മല്ലു സിംഗും ഇദ്ദേഹത്തിന്റെ ഇഷ്ട ചിത്രങ്ങളിൽ പെടും.
അവസരം കിട്ടിയാൽ കേരളത്തിൽ വരണമെന്നും ഇവിടുത്തെ കാഴ്ചകൾ നേരിൽ കാണണം എന്നൊക്കെയാണ് നരീന്ദർ സിംഗിന്റെ ആഗ്രഹം.