Connect with us

Hi, what are you looking for?

Fans Corner

ആസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റുമായി ആസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്‌

 

പെർത്ത് :ആസ്‌ട്രേലിയയിൽ മലയാളികൾ തിങ്ങി പാർക്കുന്ന പെർത്തിൽ നിന്നും കൊച്ചിക്ക് ഫ്ലൈറ്റ് ചാർട് ചെയ്ത് ആസ്ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്‌മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, ആസ്‌ട്രേലിയ ഘടകം .

പ്രമുഖ എയർ ലൈൻസ് കമ്പനിയായ സിൽക്ക് എയർ വെയ്‌സും ആസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണലും ആയി ചേർന്നാണ് ഈ ഉദ്യമം. പതിനായിരക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന പെർത്തിൽ നിന്നും നിരവധി ആളുകൾ നാട്ടിലേക്കു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും വിമാന സർവീസ് ഉണ്ടായിരുന്നില്ല. കോവിഡ് നിരക്ക് പൂജ്യം ആയിരുന്നു പെർത്തിൽ എങ്കിലും കർശനമായ നിയന്ത്രണത്തിൽ തന്നെയാണ് നഗരം. മലയാളി അസോസിയേഷൻ ഓഫ് പെർത്തും ( MAP)ഈ ശ്രമത്തിൽ ഇവർക്കൊപ്പം ചേരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി സന്നദ്ധ സംഘടനകൾ വിമാനം ചാർട് ചെയ്യുന്നുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാൻസ്‌ അസോസിയേഷൻ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ 25 ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയിൽ എത്തും. ടിക്കറ്റുകൾ ആവശ്യം ഉള്ളവർ +61410366089 നമ്പറിൽ വിളിച്ചു സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ ആസ്ട്രേലിയൻ നഗരങ്ങളിൽ നിന്നും ഈ സേവനം ഏർപ്പാട് ചെയ്യാൻ ഒരുങ്ങുകയാണ് സംഘാടകർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A