തയ്യാറാക്കിയത് : സച്ചു
80-കളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു മമ്മൂട്ടി -സുഹാസിനി ജോഡി.
1980ൽ ‘നെഞ്ചത്തിൽ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമരംഗത്തു വന്ന സുഹാസിനി കമലഹസന്റെ സഹോദര പുത്രിയും നടനായ ചാരുഹസന്റെ മകളുമാണ്. ഇന്ത്യയിലെ നമ്പർ 1 ഡയറക്ടറായ മണി രത്നമാണ് ഭർത്താവ്.
1983 ൽ പദ്മരാജന്റെ ‘കൂടെവിടെ’. എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമാലോകത്തെത്തി. 80 ൽ പുറത്തിറങ്ങിയ ‘പപ്പു’ എന്ന ചിത്രത്തിൽ ഒരു ചെറിയ സീനിൽ വന്നു പോകുന്നുമുണ്ട്. മമ്മൂട്ടിയോടൊപ്പം 10 ചിത്രങ്ങളിൽ സുഹാസിനി അഭിനയിച്ചിട്ടുണ്ട്.
കൂടെവിടെ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, രാകുയിലിൻ രാഗസദസ്സിൽ, എന്റെ ഉപാസന, കഥ ഇതുവരെ എന്നിവയാണ് മമ്മൂട്ടി -സുഹാസിനി ജോഡികളുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. കഴിഞ്ഞ വർഷം പുറത്തുവന്ന, വൈ എസ് ആറിന്റെ ബിയോപിക് ആയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലും സുഹാസിനി അഭിനയിച്ചു.
മമ്മൂട്ടി -സുഹാസിനി ചിത്രങ്ങൾ
കൂടെവിടെ
ആദാമിന്റെ വാരിയെല്ല്
പ്രണാമം
രാക്കുയിലിൻ രാഗസദസ്സിൽ
എന്റെ ഉപാസന
അക്ഷരങ്ങൾ
ആരോരുമറിയാതെ
കഥ ഇതുവരെ
മണി മുത്തൂരിലെ ആയിരം ശിവരാത്രികൾ
യാത്ര (തെലുങ്കു )