യാത്രയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്ന ഏജന്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി ഹംഗറിയിലേക്ക് പുറപ്പെട്ടു. അഞ്ചു ദിവസത്തെ ചിത്രീകരമാണ് അവിടെയുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഇൻട്രോഡക്ഷൻ സീൻ ആകും ഇവിടെ ചിത്രീകരിക്കുക.
മമ്മൂട്ടിയും അഖിനെനിയും പ്രധാന കഥാപാത്രങ്ങളെകുന്ന ചിത്രത്തിൽ സാക്ഷി വിദ്യയാണ് നായിക.
സുരേന്ദർ റെഡ്ഢി സംവിധാനം ചെയുന്ന
ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് AK എന്റർടൈൻമെന്റ്സും സുരേന്ദർ 2 സിനിമയും ചേർന്നാണ്.
തെലുങ്ക് രാഷ്ട്രീയത്തിലെ മുടിചൂടാമന്നനും മുൻ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച വൈ എസ് ആറിന്റെ ബയോപിക് ആയ,തെലുങ്കിൽ ചരിത്രം സൃഷ്ടിച്ച യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്ന ചിത്രം എന്ന നിലയ്ക്കു ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ സാനിധ്യം ഏറെ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. മമ്മൂട്ടി ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നത്.
ഏജന്റിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിൽ നവംബർ അഞ്ചിനു ജോയിൻ ചെയ്യും. പളനിയാണ് പ്രധാന ലൊക്കേഷൻ.