വരകളിലൂടെ വിസ്മയം തീർത്ത് ലോകത്തിന് മുൻപിൽ മലയാളത്തിന്റെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. തൊണ്ണൂറ്റിയഞ്ചാം വയസ്സിലും തന്റെ കർമ്മമണ്ഡലത്തിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം നമ്മുടെ സാംസ്ക്കാരിക ഭൂമികയെ ധന്യമാക്കുന്ന അപൂർവ്വ വ്യക്തിത്വങ്ങളിലൊന്നാണ്.കഥകളിയും തെയ്യവും കൈകൊട്ടിക്കളിയും കൂത്തും തിറയും തെയ്യവുമടക്കമുള്ള മലയാളത്തിന്റെ മഹത്തായ കലാരൂപങ്ങൾ അദ്ദേഹത്തിന്റെ കാന്‍വാസുകളില്‍ സർഗസൃഷ്ടിയുടെ പുതുമാനങ്ങൾ സൃഷ്ടിക്കുന്നു.
മലയാളത്തിന്റെ മഹാനടന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അണിനിരന്ന ‘മെഗാ വിഷസ് ടു മെഗാസ്റ്റാർ’ എന്ന വീഡിയോയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സാന്നിധ്യമുണ്ട് .വളരെ അനുഗ്രഹീതനായ ഒരു കലാകാരനാണ് മമ്മൂട്ടി എന്ന് ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു .രണ്ടു തവണ അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും ഇടവന്നിട്ടുണ്ട്. സിനിമയിൽ വളരെ അനുഗ്രഹീതരായ കുറേ അഭിനേതാക്കൾ നമുക്കുണ്ട്.മമ്മൂട്ടിയെപ്പോലെ പ്രതിഭയുള്ള,അനുഗ്രഹീതരായ നടൻമാർ ഇന്ത്യയിൽ ധാരാളമില്ല എന്നും ആർട്ടിസ്റ്റ് നമ്പൂതിരി കൂട്ടിച്ചേർത്തു