പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് സേതുരാമയ്യരുടെ അഞ്ചാം വരവിനായി. കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാംതവണയും ഒന്നിക്കുന്ന സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം ചിത്രീകരണം നവംബർ 29 നാണ് എറണാകുളത്ത് ആരംഭിച്ചത്. മമ്മൂട്ടി ഇല്ലാത്ത ഭാഗങ്ങളാണ് ഇതുവരെയും ചിത്രീകരിച്ചത്.
ഇന്ന് , ഡിസംബർ 11ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമെത്തുന്ന സേതുരാമയ്യർ ഗെറ്റപ്പിൽ മമ്മൂട്ടിയെ കാണാൻ ആരാധകരെ പോലെ മാധ്യമലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം പൂർത്തിയാക്കി കൊച്ചിയിലെ വീട്ടിൽ തിരിച്ചെത്തിയ മമ്മൂട്ടി ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് സേതുരാമയ്യരാകാൻ ക്യാമറയ്ക്കു മുന്നിലെത്തുന്നത്.
സ്വർഗ്ഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും.