Connect with us

Hi, what are you looking for?

Reviews

‘ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ കൂടെ ചേർത്തുപറയേണ്ട പേരാണ് മമ്മൂട്ടി’. നൻപകൽ നേരത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്

ഒരേ സമയം നിരൂപകരേയും സിനിമാ ആസ്വാദകരേയും വിസ്മയിപ്പിച്ചുകൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ് ലിജോ ജോസഫ് പല്ലിശേരി – എസ് ഹരീഷ് – മമ്മൂട്ടി ടീമിന്റെ ‘നൻപകൽ നേരത്തെ മയക്കം’നിരവധി ആസ്വാദകക്കുറിപ്പുകളാണ് ഈ സിനിമയെക്കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ലിജോയുടെ സംവിധാന മികവിനെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിലടക്കം പുറത്തു വരുന്നത്.ഇത്തരത്തിൽ ശ്രദ്ധേ നേടുന്ന ഒരു വിലയിരുത്തൽ നടത്തിയിരിക്കുകയാണ് ആഷിഖ് അജ്മൽ എന്ന ചലച്ചിത്ര പ്രേമി. ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ കൂടെ ചേർത്തുപറയേണ്ട പേരാണ് മമ്മൂട്ടിയെന്നാണ് നൻപകൽ നേരത്തെ മയക്കം എന്ന സിനിമയിലെ പ്രകടനത്തെ മുൻനിർത്തി ആഷിഖ് അജ്മൽ പറയുന്നത്.നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ നമ്മൾ ഗൗനിക്കാറില്ലയെന്നും ആഷിഖ് പറയുന്നു.

ആഷിഖ് അജ്മൽ Malayalam Movie & Music DataBase (m3db)ൽ എഴുതിയ ആസ്വാദനക്കുറിപ്പ്

ഇതൊരു താരതമ്യം അല്ല.
ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ വായനകൾക്കും വ്യാഖ്യാനങ്ങൾക്കും കാരണമായിട്ടുള്ള കലാ സൃഷ്ടിയെന്ന് എവിടെയോ വായിച്ചിട്ടുണ്ടെന്നാണ് എന്റെ ഓർമ (അല്ലെങ്കിൽ എന്നെ തിരുത്താൻ അപേക്ഷ) ഒന്നിൽ കൂടുതൽ വായനയ്ക്കും വ്യാഖ്യാനങ്ങൾക്കും കാരണമാകുന്ന കലാസൃഷ്ടികളെ ബഹുമാനത്തോടെ കാണുന്നൊരാളാണ് ഞാൻ, അത്തരത്തിൽ നോക്കിയാൽ ലിജോ തീർത്തും ഒരു വിന്നർ ആണ്, അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഒന്നല്ല പല വ്യാഖ്യാനങ്ങൾക്ക് കാരണം ആവാറുണ്ട്. നൺപകൽ നേരത്ത് മയക്കവും വ്യത്യസ്തമല്ല.
‘The men’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് വേണ്ടി മാർലോൺ ബ്രാണ്ടോ ഒരു മാസം ഹോസ്പിറ്റലിൽ ചിലവഴിച്ചത്രേ!
ടാക്സി ഡ്രൈവർ എന്ന സിനിമയിലെ റോൾ ചെയ്യുന്നതിന് വേണ്ടി റോബർട്ട് ഡി നീറോ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത് ന്യൂയോർക്ക് സിറ്റിയിലെ യാത്രക്കാരുമായി സവാരി പോവുമായിരുന്നത്രെ!
The Crucible എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കൊളോണിയൽ ഗ്രാമത്തി ന്റെ മാതൃകയിൽ ഉണ്ടാക്കിയ വെള്ളവും വൈദ്യുതിയുമില്ലാത്ത കുടിലിൽ ആയിരുന്നു ഡാനിയേൽ ഡേ ലൂയിസിന്റെ താമസം!
The Reader എന്ന സിനിമയിലെ മുൻനാസി ഗാർഡിന്റെ കഥാപാത്രമാവാൻ Kate Winslet മാസങ്ങളോളം വീട്ടിൽ ജർമൻ അക്‌സെന്റ് ആണ് സംസാരിച്ചത്!


ഇവിടെയൊരാൾ താൻ ധരിച്ച വെള്ളമുണ്ടും ഷർട്ടും മാറി കള്ളിമുണ്ടും കള്ളിഷർട്ടും ധരിച്ചു ജെയിംസിൽ നിന്നും സുന്ദരത്തിലേക്ക് പരകായ പ്രവേശം നടത്തുമ്പോൾ അതെത്രമാത്രം ശ്രമകരമായ കാര്യമാണെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയുന്നില്ല.
ജയിംസിന്റെ ശരീരഭാഷയുടെ താളവും സുന്ദരത്തിന്റെ ശരീരഭാഷയുടെ താളവും കൂടുതൽ ചർച്ച ചെയ്യപെടുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു; Because it deserve to be studied and scrutinized.
ഒരഭിനേതാവിനെ ചൂഷണം ചെയ്യാൻ നല്ല സംവിധായകർ ഉപയോഗിക്കുന്ന ഏറ്റവും ഫലവത്തായ മാർഗ്ഗമാണ് ക്ലോസ്‌ അപ്പ് ഷോട്ടുകൾ, ക്ലോസ്‌ അപ്പ് ഷോട്ടുകളിൽ മമൂട്ടി തരുന്ന ഔട്ട്പുട്ട് തേടി കുറെ കാലം പുറകിലേക്ക് പോവേണ്ട കാര്യമില്ല, ഭീഷ്മയിലും റോഷാക്കിലുമൊക്കെ അത് നമ്മൾ കണ്ടതാണ്. പക്ഷെ ലിജോ ഒരു ക്ലോസ്‌ അപ്പ് ഷോട്ട് മാത്രമേ എടുത്തുള്ളു ഈ സിനിമയിൽ (it’s a class act indeed) മമ്മൂട്ടിയെ വെച്ച് ക്ലോസ്‌ അപ്പ് ഷോട്ട് എടുക്കുമ്പോ കിട്ടുന്ന റിസൾട്ട് ലിജോക്ക് അറിയാത്തത് കൊണ്ടല്ല, he resisted the temptation and remained true to his movie തന്റെ സിനിമക്ക് ആവശ്യമായത് മാത്രം ചെയ്തു, തിരിച്ച് മമൂട്ടിയും സിനിമക്ക് വേണ്ടത് മാത്രം നൽകി – ആറ്റിക്കുറുക്കി, അളന്നുമുറിച്ച്.
വേറെയൊരു ആംഗിളിൽ നോക്കിയാൽ തീർത്തും വിരുദ്ധമായ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളെ ചെയ്തുഫലിപ്പിക്കാൻ മമ്മൂട്ടി എന്ന മഹാനടന് ക്ലോസ്‌ അപ് ഷോട്ടുകൾ ആവശ്യമില്ലെന്ന ലിജോയുടെ കോണിഫിഡൻസ് കൂടിയാണത്.


ക്ലോസ്‌ അപ്പ് സീനുകൾ പറ്റി പറയുമ്പോൾ, ഓർമ വരുന്നൊരു സീൻ ഉണ്ട്, സയലൻസ് ഓഫ് ലാമ്പിൽ ആന്തണി ഹോപ്കിന്സിന്റെ സീൻ, എത്ര തവണ കണ്ടാലും കോരിത്തരിപ്പും ശരീരത്തിലൂടെ ശക്തിയുള്ള ഇലക്ട്രിക് ഷോക്ക് കടന്നുപോകുന്നപോലെ വിറയലും ഫീൽ ചെയ്യുന്ന സീൻ, നാല് മിനുട്ടിൽ അധികം വരുന്ന സീൻ, Jodie Foster കട്ടക്ക് കൂടെ നിൽക്കുന്ന സീൻ, കണ്ടിട്ടില്ലാത്തവർക്ക് Lambs Screaming (The Silence of the Lambs) എന്ന് സേർച്ച് ചെയ്‌താൽ കാണാം, പണിയറിയാവുന്നൊരു സംവിധായകൻ മമ്മൂട്ടിയെ വെച്ച് ഇങ്ങനെയൊരു lengthy close up scene ചെയ്തിരുന്നെങ്കിൽ…


രൂപേഷ് കുമാര്‍ meidaone portalil എഴുതിയ റിവ്യൂവിൽ പറയുന്നു: “ഒരു പക്ഷേ ആന്റണി ഹോപ്കിന്‍സിന്റെയും അര്‍ജന്റീനീയന്‍ നടന്‍ റിക്കാര്‍ഡോ ഡാരിന്‍, ജർമൻ നടന്‍ ഫ്രാന്‍സ് റോഗോസ്‌കി, ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദ്, ലോക പ്രശസ്തനായ മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരുടെയൊക്കെ കൂടെ നടനത്തില്‍ നില്‍ക്കുന്ന ഒരു മമ്മൂട്ടിയെ ആണ് ഈ സിനിമയില്‍ സിനിമയില്‍ കാണുക.”
എന്താണെന്നറിയില്ല, നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ.
സംശയലേശമന്യേ പറയാം ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ കൂടെ ചേർത്തുപറയേണ്ട പേരാണ് മമ്മൂട്ടി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...