മമ്മൂട്ടിയെ മലയാള സിനിമയുടെ രക്ഷകൻ എന്ന് വിളിച്ച് കൊല്ലം ശ്രീധന്യ സിനി മാക്സ്. ഇപ്പോൾ സിനിമ നേരിടുന്ന പ്രതിസന്ധികൾ മാറുവാൻ മമ്മൂട്ടി തന്നെ വേണമെന്നാണ് അവർ പറയുന്നത്. ശ്രീധന്യ സിനി മാക്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയെ ‘മലയാള സിനിമയുടെ രക്ഷകൻ’ എന്ന് വിളിച്ചു അഭിനന്ദനം അറിയിച്ചത്.
‘പ്രതിസന്ധി ഘട്ടങ്ങളിൽ വീണ്ടും തുണയാവാൻ ദേ ഇങ്ങേര് ഇറങ്ങണം. അങ്ങനെയുള്ളവരെ ഒരു മടിയും കൂടാതെ വിളിക്കാം രക്ഷകൻ എന്ന്’, മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം കുറിച്ചു.
https://www.facebook.com/184372465439092/posts/1041316669744663/?sfnsn=scwspmo
നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പിൻവലിഞ്ഞ് നിന്ന പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ എത്തിച്ചത് മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് ആയിരുന്നു. തൊട്ടു പിന്നാലെ തന്നെ വണ്ണും തിയേറ്ററുകളിൽ വിജയം കരസ്ഥമാക്കി.
അതേസമയം മോഹൻലാൽ ചിത്രം മരക്കാർ ഒടിടി റിലീസ് ചെയ്യുന്നു എന്ന വാർത്ത ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. മോഹൻലാലിനെതിരെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ നിരവധി തിയേറ്റർ ഉടമകൾ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് ഇടയിലും മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിലേക്കെന്ന് സൂചനയാണ് വരുന്നത്. ഫിലിം ചേമ്പറുമായി ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി സാധ്യകൾ വർധിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഉന്നയിച്ച ആവശ്യങ്ങൾ തിയറ്റർ ഉടമകൾ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
