മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ പുതുമയാർന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പളനിയിൽ ആണ് ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. തമിഴും മലയാളവും ഇടകലർന്ന പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്.ലിജോയും മമ്മൂട്ടിയും ആദ്യമായാണ് ഒന്നിക്കുന്നത്.
മമ്മൂട്ടിയുടെ കീഴിലുള്ള മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനിയും ലിജോ ജോസ് പല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പേരന്പ് പുഴു എന്നീ ചിത്രങ്ങൾക്കു ശേഷം തേനീ ഈശ്വർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തമിഴിലെയും മലയാളത്തിലെയും താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ അമരത്തിനു ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് . ടിനു പാപ്പച്ചൻ ആണ് അസോസിയേറ്റ് ഡയറക്ടർ.