ചരിത്രവും ഇതിഹാസവും ഇഴചേർന്ന നായകകഥാപാത്രങ്ങളെ വെള്ളിത്തിരിയിൽ ഏറ്റവുംകൂടുതൽ അവതരിപ്പിച്ച നടൻ ആര് എന്നചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ..അത്‌മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്.
മലയാളത്തിലും ഇന്ത്യയിലും എന്നല്ല; ലോകസിനിമയിൽ തന്നെ ഇത്രയേറെചരിത്രകഥാപാത്രങ്ങൾക്ക് ജീവൻ പകർന്നനടൻ എന്ന ലോക റെക്കോർഡുംമമ്മൂട്ടിയുടെ പേരിലായിരിക്കും.
വടക്കൻ പാട്ടിലെ ചന്തുവും വീരേതിഹാസംപഴശ്ശിരാജയും തുടങ്ങി ഇന്ത്യൻഭരണഘടനാശിൽപി ഡോ. അംബേദ്കറെവരെ വെള്ളിത്തിരയിൽ ജീവൻ പകർന്നമമ്മൂട്ടിയെ തേടി ഇനിയും ഒട്ടേറെചരിത്രകഥാപാത്രങ്ങൾവന്നുകൊണ്ടേയിരിക്കുന്നു.
തിരുനാവായ കടപ്പുറത്ത് ഒരുവ്യാഴവട്ടക്കാലത്തിലൊരിക്കൽ നടക്കുന്നമാമാങ്കത്തിൽ ചാവേറുകളാകാൻവിധിക്കപ്പെട്ടവരുടെ ചരിത്രം പറയുന്ന’മാമാങ്കം’ എന്ന ചിത്രമാണ് ഈ ലിസ്റ്റിൽഏറ്റവും പുതിയത്.
സാഹിത്യകുലപതി വൈക്കം മുഹമ്മദ്‌ബഷീർ ജീവിച്ചിരിക്കെതന്നെ അദ്ധേഹത്തെവെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ളഭാഗുവും മമ്മൂട്ടിക്ക് ലഭിച്ചു. ‘മതിലുകൾ’ എന്നബഷീറിന്റെ ജീവചരിത്രത്തിലെഒരധ്യായത്തിന് അടൂർ ഗോപാലകൃഷ്ണൻസാക്ഷാൽക്കാരം നിർവഹിച്ചപ്പോൾ അതിലെബഷീറിനെ അവതരിപ്പിക്കാൻമമ്മൂട്ടിയല്ലാതെ മറ്റൊരു പകരക്കാരൻഅടൂരിന്റെ മുൻപിലുണ്ടായിരുന്നില്ല!
ദേശീയ പുരസ്കാരമടക്കം ഒട്ടേറെബഹുമതികൾ മമ്മൂട്ടിയ്ക്ക് നേടിക്കൊടുത്തഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട്‌സാക്ഷാൽ ബഷീർ തന്നെ മമ്മൂട്ടിയെ ഏറെഅഭിനന്ദിക്കുകയുണ്ടായി. “എന്റെചെറുപ്പത്തിൽ ഞാൻ മമ്മൂട്ടിയേക്കാൾസുന്ദരമായിരുന്നു” എന്നായിരുന്നുഅക്ഷരങ്ങളുടെ സുൽത്താന്റെ മറ്റൊരുകമ്മന്റ്.
“അഭിനയത്തിലെ അടക്കിപ്പിടിച്ച ഊഷ്മളത”എന്ന് ലോകപ്രശസ്ത നിരൂപകൻ ഡെറിക്‌മാൽക്കം വരെ വിശേഷിപ്പിച്ച മമ്മൂട്ടിയുടെമതിലുകളിലെ പ്രകടനം ആദ്യമായി ദേശീയതലത്തിൽ അംഗീകാരവും മമ്മൂട്ടിയ്ക്ക്‌നേടിക്കൊടുത്തു.
ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെയുംമതിലുകളിലെ ബഷീറിനെയുംഅവതരിപ്പിച്ചതിനാണ് ആദ്യ ദേശീയപുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്‌എന്നതും മറ്റൊരു പ്രത്യേകതയാണ്.ഇതിഹാസകഥാപാത്രമായ ചന്തുവായുംജീവിച്ചിരിക്കുന്ന ചരിത്രകഥാപാത്രംബഷീറായും പരകായപ്രവേശം നടത്തിയമമ്മൂട്ടി മറ്റൊരൂ ചരിത്രനേട്ടം കൂടി തന്റെഅഭിയനയജീവിതത്തിൽഎഴുതിച്ചേർക്കുകയായിരിന്നു.
മലബാർ കലാപത്തെ ആസ്പദമാക്കി ഐവി ശശി ഒരുക്കിയ 1921-ൽ ഖാദർ എന്നകഥാപാത്രമായും മമ്മൂട്ടി എത്തി.
പോർച്ചുഗീസുകാർക്കെതിരെ പടനയിച്ചസാമൂതിരി രാജാവിന്റെ പടത്തലവൻകുഞ്ഞാലിമരക്കാർ നാലാമനായിഎത്തുകയാണ് മമ്മൂട്ടിയിനി. സന്തോഷ്‌ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനുശങ്കർ രാമകൃഷ്ണനാണുതിരക്കഥയൊരുക്കുന്നത്.
ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ആർറെഡ്ഡിയുടെ ജീവിതകഥ പറയുന്ന ‘യാത്ര’എന്ന ചിത്രത്തിൽ റെഡ്ഡിയെഅവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. തെലുങ്കിലെ പ്രശസ്ത യുവസംവിധായകൻ മഹി രാഘവ് ആണ് ഈ ബിഗ് ബജറ്റ് ചരിത്ര സിനിമ ഒരുക്കുന്നത്.
വടക്കൻ പാട്ടിലെ പയ്യംവെള്ളി ചന്തുവുംമ്മമൂട്ടിക്കായി അണിയറയിൽഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.