മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വൺ ‘ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.മമ്മൂട്ടി സമ്മതിച്ചില്ലായിരുന്നെങ്കില്‍ വണ്‍എന്ന പ്രൊജക്ട് വേണ്ടെന്ന് വയ്ക്കുമായിരുന്നു എന്നാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറയുന്നത്.
മമ്മൂട്ടിയെ മുന്നില്‍ കണ്ടാണ് ഈ കടയ്ക്കല്‍ ചന്ദ്രനെ ഒരുക്കിയതെന്നും സംവിധായകന്‍ പറഞ്ഞു.നമ്മള്‍ തയ്യാറാക്കിയ വണ്‍ലൈന്‍ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കല്‍ ചന്ദ്രന്‍. വേറൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മറ്റാരെയെങ്കിലും ആയിരുന്നു മുന്നില്‍ കണ്ടിരുന്നതെങ്കില്‍ ഇതിന്റെ ട്രീറ്റ്മെന്റ് വേറെയായേനേ. മറ്റൊരു കടയ്ക്കല്‍ ചന്ദ്രന്‍ ആയേനെ എന്നാണ് സംവിധായകന്‍ പറയുന്നത്.
കൂടാതെ കടയ്ക്കല്‍ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ രൂപമാറ്റത്തെ കുറിച്ചും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള ഒരു ഭരണാധികാരിയുമായി സാമ്യം തോന്നരുത്, ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്നുണ്ടായിരുന്നു. കറുത്ത ഫ്രെയിം കണ്ണട വയ്ക്കാമെന്ന് മമ്മൂട്ടിയുടെ ആശയമായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.