Connect with us

Hi, what are you looking for?

Latest News

ഓർമ്മകൾ ഉറങ്ങുന്ന ആ പഴയ 507 നമ്പർ മുറിയിൽ മമ്മൂട്ടി വീണ്ടും എത്തിയപ്പോൾ

24 വർഷങ്ങൾ താൻ തലസ്ഥാനനഗരിയിൽ എത്തുമ്പോഴെല്ലാം താമസിച്ചിരുന്ന പങ്കജ് ഹോട്ടലിലെ ആ 507-ആം നമ്പർ മുറി തേടി വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയപ്പോൾ അത് ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾക്കൊപ്പം താരത്തിന് അത് കൗതുകം കൂടിയായി മാറി. എന്നാൽ ഇതേ മുറി മറ്റാർക്കും ഇതുവരെ കൊടുത്തിട്ടില്ലെന്ന ഹോട്ടൽ ഉടമയും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചപ്പോൾ രക്ഷാധികാരിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ളതുമായ ചന്ദ്രസേനൻ നായരുടെ വാക്കുകൾ എല്ലാവരിലും അതിശയം ഉളവാക്കി.

മമ്മൂട്ടി താമസിച്ച കാലയളവിലെ കട്ടിലും സോഫയുമൊക്കെ പഴയ പോലെ തന്നെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തന്റെ സിനിമാജീവിതത്തിന്റെ 24 വർഷങ്ങൾക്ക് ഈ മുറിയുമായി ബന്ധമുണ്ടെന്നും അതിനാൽ തനിക്ക് ഇവിടെ കുടികിടപ്പ് അവകാശം ഉണ്ടെന്നും കമന്റ് ചെയ്താണ് മമ്മൂട്ടി തിരിച്ചുപോയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തെക്കുറിച്ചുള്ള വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ബാബു നിർമിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ...

Features

പതിറ്റാണ്ടിലെ മലയാള സിനിമയുടെ കണക്കെടുപ്പുകളും ചർച്ചകളും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും തുടരുകയാണ്. എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിന്റെ മഹാനടൻ നിറഞ്ഞു നിന്ന പത്ത് ചലച്ചിത്ര വർഷങ്ങളാണ് കടന്നു...

Latest News

ഒരു നടനായും മനുഷ്യനായും എന്നും ഏവർക്കും മാതൃകയാണ് മമ്മൂട്ടി എന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ...

Latest News

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ലോകത്തിന് മുൻപിൽ അഭിനയപ്രതിഭയുടെ കരുത്തുകൊണ്ട് കേരളത്തിന്റെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന മഹാ നടനാണ് മമ്മൂട്ടി എന്ന് പ്രമുഖ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ...

© Copyright 2021 Mammootty Times | Designed & Managed by KP.A